ഇന്ന് ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രങ്ങളിലൊന്നാണ്, തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ പുഷ്പ 2. അത്ര വലിയ തരംഗമാണ് ഇതിന്റെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിൽ സൃഷ്ഠിച്ചത്. ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ വിജയമാണ് പുഷ്പ നേടിയത്. പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ ഇതിന്റെ ഹിന്ദി ഡബ്ബ് വേർഷൻ മാത്രം നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചിരുന്നു. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം സംവിധാനം ചെയ്തത് സുകുമാർ ആണ്. മുന്നൂറ് കോടിക്ക് മുകളിൽ ടോട്ടൽ ഗ്രോസ് നേടിയ ഈ ചിത്രത്തിൽ പുഷ്പരാജ് എന്ന ചന്ദനത്തടി കള്ളക്കടത്തുകാരനായാണ് അല്ലു അർജുൻ അഭിനയിച്ചത്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ പൂജ കുറച്ചു നാൾ മുൻപാണ് നടന്നത്. ഇപ്പോഴിതാ ഒക്ടോബർ ഒന്ന് മുതൽ പുഷ്പ 2 ന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. അതിനൊപ്പം തന്നെ തെന്നിന്ത്യൻ സൂപ്പർ നായികാ താരം സായ് പല്ലവിയും ഇതിന്റെ ഭാഗമാകുമെന്നുള്ള വാർത്തകളാണ് വരുന്നത്.
ഒരു ഗ്രാമീണ പെണ്കുട്ടിയായാവും സായ് പല്ലവി അഭിനയിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളി താരം ഫഹദ് ഫാസിലാണ്. ഭൻവർ സിങ് എന്ന പോലീസ് ഓഫീസറായാണ് ഫഹദ് ഇതിലഭിനയിക്കുക. ഫഹദിനെ കൂടാതെ വിജയ് സേതുപതിയും ഇതിലെത്തുന്നുണ്ടെന്ന വാർത്തകൾ വരുന്നുണ്ട്. ഒരു ഫോറെസ്റ്റ് ഓഫീസറായാണ് വിജയ് സേതുപതി ഇതിൽ വേഷമിടുകയെന്നാണ് സൂചന. നടി സാമന്തയുടെ ഐറ്റം ഡാൻസ് ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നുവെങ്കിൽ, ഈ രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസ് ചെയ്യാനെത്തുന്നത് ബോളിവുഡ് സുന്ദരി മലൈക അറോറയാണെന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.