[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സഹോയിലെ പ്രഭാസിന്റെ ലുക്ക് പുറത്തു വന്നു : പ്രഭാസിന്റെ പുതിയ മുഖം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..!

ബാഹുബലിയിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ നടന്മാരുടെ പട്ടികയിൽ സ്ഥാനം നേടി കഴിഞ്ഞു തെലുങ്കിലെ മിന്നും താരമായ പ്രഭാസ്. ബ്രഹ്മാണ്ഡ വിജയമായ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സഹോ. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഒപ്പം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം ടീസർ നേടിയതോടെ ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വാനോളം ഉയർന്നിരിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉള്ളത്.

ആ ഹൈപിനു ആക്കം കൂട്ടുന്ന വിധത്തിൽ ഇപ്പോൾ സഹോയിലെ പ്രഭാസിന്റെ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. ചോക്ലേറ് ഹീറോ ലുക്കിലാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ബാഹുബലിക്ക് വേണ്ടി ശരീര ഭാരം വർധിപ്പിച്ചിരുന്ന പ്രഭാസ് ഈ ചിത്രത്തിന് വേണ്ടി ഭാരം കുറക്കുകയും അത് പോലെ ക്ലീൻ ഷേവ് ലുക്കിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു ഇപ്പോൾ.

പ്രഭാസിന്റെ ഈ ക്ലീൻ ഷേവ് ചോക്ലേറ് ഹീറോ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. 150 കോടി മുതൽമുടക്കിലാണ്‌ സഹോ എന്ന ഈ ചിത്രമൊരുങ്ങുന്നതു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ പ്രഭാസിന്റെ ഒരു ഫോട്ടോ ആണ് നവമാധ്യമങ്ങളിലൂടെ വൈറൽ ആയി മാറിയത്.

മൂന്നു ഭാഷകളിൽ ആയി നിർമ്മിക്കപ്പെടുന്ന സഹോ ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. ഹൈടെക്ക് ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.

വമ്പൻ താര നിര അണി നിരക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വംശിയും പ്രമോദും ചേർന്ന് യു വി ക്രീയേഷന്സിന്റെ ബാനറിൽ ആണ്. സുജിത് എന്ന ചെറുപ്പക്കാരനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ശങ്കർ- ഇഹ്‌സാൻ -ലോയ് ടീം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായാണ് പൂർത്തിയാവുക. ബാഹുബലിയുടെ പ്രൊജക്റ്റ് ഡിസൈനർ ആയിരുന്ന സാബു സിറിൽ ആണ് ഈ ചിത്രത്തിന്റെയും പ്രൊജക്റ്റ് ഡിസൈനർ ആയി ജോലി ചെയ്യുന്നത്.

അടുത്ത വർഷം പ്രദർശനത്തിനെത്തിക്കാൻ പാകത്തിനാണ് ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ബാഹുബലിക്ക് വേണ്ടി 4 വർഷത്തിലധികം മാറ്റി വെച്ച പ്രഭാസ് ഈ ചിത്രത്തിനായി ഒരു വർഷത്തോളമാണ് മാറ്റി വെച്ചിട്ടുള്ളത്. അത് പോലെ തന്നെ സഹോയുടെ റിലീസിനോടടുപ്പിച്ചു തന്നെ പ്രഭാസ് വിവാഹിതനാകുമെന്നനും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും ബാഹുബലി നായകന്റെ പുതിയ അവതാരത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

1 month ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

2 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.