മലയാളികളുടെ പ്രിയ തിരക്കഥ രചയിതാവും സംവിധായകനുമായ സച്ചി അകാലത്തിൽ നമ്മളെ വിട്ടു പോയി. പതിമൂന്നു വർഷം നീണ്ട തന്റെ കരിയറിന്റെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി സച്ചിയെ മരണം കവർന്നെടുത്തത്. സച്ചി രചിച്ചു സംവിധാനം ചെയ്ത് അവസാന ചിത്രമായ അയ്യപ്പനും കോശിയും റിലീസ് ചെയ്തത് ഈ വർഷം ഫെബ്രുവരിയിലാണ്. ഹവിൽദാർ കോശിയായി പൃഥ്വിരാജ് സുകുമാരനും സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരായി ബിജു മേനോനും തകർത്തഭിനയിച്ച ഈ ചിത്രം വമ്പൻ വിജയവും അതുപോലെ നിരൂപക പ്രശംസയുമാണ് നേടിയത്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്കു, ഹിന്ദി റീമേക് അവകാശങ്ങളും വിറ്റു പോയിരുന്നു. തമിഴിൽ ഈ ചിത്രം സംഭവിക്കുകയാണെങ്കിൽ അയ്യപ്പൻ നായരായി പ്രശസ്ത നടൻ പാർഥിപനേയും കോശിയായി കാർത്തിയേയും കാണാനായിരുന്നു സച്ചി ആഗ്രഹിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രം റിലീസ് ചെയ്തതിനു ശേഷം മനോരമക്ക് കൊടുത്ത അഭിമുഖത്തിലാണ് സച്ചി ഈ കാര്യം തുറന്നു പറയുന്നത്.
അതുപോലെ ഹിന്ദിയിൽ ഈ ചിത്രം റീമേക് ചെയ്യാനുള്ള അവകാശം മേടിച്ചതു നടൻ ജോൺ എബ്രഹാമാണ്. അതിൽ നാനാ പടേക്കർ, ജോൺ എബ്രഹാം തുടങ്ങിയവർ ഈ കഥാപാത്രം ചെയ്താൽ നന്നാവുമെന്നും സച്ചി പറഞ്ഞിരുന്നു. സച്ചി പറഞ്ഞ ഈ വാക്കുകൾ നടൻ പാർത്ഥിപൻ ട്വിറ്റെർ വഴി പങ്കു വെക്കുകയും, സച്ചി തന്നെ മനസ്സിൽ കണ്ടതിൽ സന്തോഷം പങ്കു വെക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിലുള്ള വിഷമവും പ്രകടിപ്പിച്ചു കൊണ്ട് പാർത്ഥിപൻ പറഞ്ഞത് താൻ ഉടനെ തന്നെ ഈ ചിത്രം കാണുമെന്നും സച്ചി ആഗ്രഹിച്ചത് പോലെ നടത്താൻ ശ്രമിക്കുമെന്നുമാണ്. ആടുകളം, ജിഗർത്തണ്ട പോലുള്ള മികച്ച ചിത്രങ്ങൾ നിർമ്മിച്ച എസ് കതിരേശനാണ് ഈ ചിത്രത്തിന്റെ തമിഴ് റീമേക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നടനും സംവിധായകനുമായ ശശി കുമാർ ആയിരിക്കും തമിഴ് റീമേക്കിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുക എന്ന് സൂചനയുണ്ട്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.