മലയാള സിനിമയിൽ ഒരുകാലത്ത് ഏറെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് സച്ചി-സേതു എന്നിവരുടേത്. ചോക്ലേറ്റ് എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി തിരക്കഥ രചിച്ചിരുന്നത്. പിന്നീട് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്ന് മലയാളികൾക്ക് ലഭിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രമായ ഡബിൾസിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒരുമിച്ചു തിരക്കഥാ രചിക്കുന്നത്. അതിന് ശേഷം രണ്ട് പേരും സ്വതന്ത്ര തിരകഥാകൃത്തുകളായി മാറുകയായിരുന്നു. സച്ചിയുമായി പിരിയാനുള്ള കാരണം സേതു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു ബിൽഡിംഗ് ഓണർ – ടെനന്റ് ബന്ധത്തിലൂടെ സേതുവിനെ പരിചയപ്പെട്ടതെന്ന് സച്ചി വ്യക്തമാക്കി. തിരക്ക് ഒഴിഞ്ഞ വൈകുന്നേരങ്ങളിൽ സിനിമകളെ കുറിച്ചു സംസാരിക്കാറുണ്ടെന്നും രണ്ട് പേർക്കും സിനിമ സീരിയസായിട്ട് തോന്നിയപ്പോൾ കൂട്ടായി ഒരു പരിശ്രമം നടത്തിയാലോ എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് സച്ചി പറയുകയുണ്ടായി. രണ്ട് പേർക്കും രണ്ട് പേരുടേതായ സിനിമകൾ ഉണ്ട് സെൻസിബിലിറ്റിയുണ്ട് ഭാഷബോധവുമുണ്ട്, എല്ലാ കാര്യങ്ങളിലും രണ്ട് രീതികൾ ആയതുകൊണ്ട് അധിക നാൾ മുന്നോട്ട് പോവില്ല എന്ന് നേരത്തെ തങ്ങൾക്ക് അറിയാമായിരുന്നു എന്ന് സച്ചി കൂട്ടിച്ചേർത്തു. പരസ്പരം യോജിക്കാവുന്ന ചില കഥകൾ ഇൻഡസ്ട്രിയിലെ എൻട്രിയ്ക്ക് വേണ്ടി ആദ്യം ചെയ്യുകയും പിന്നീട് പിരിയാമെന്നും ഇരുവരും തീരുമാനിക്കുകയായിരുന്നു എന്ന് സച്ചി തുറന്ന് പറയുകയുണ്ടായി. തിരക്കഥാ രചിക്കുമ്പോൾ രണ്ട് പേർക്കും രണ്ട് അഭിപ്രായം പലപ്പോഴായി വന്നപ്പോൾ ഒരുപാട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് പേരുടെ സ്ക്രിപ്റ്റ് സെൻസ് വളരുവാൻ കാരണമായിയെന്ന് സച്ചി വ്യക്തമാക്കി. ഇപ്പോഴും സേതുവായി നല്ല സൗഹൃദം നിലനിർത്തുന്നുണ്ട് എന്ന് സച്ചി കൂട്ടിച്ചേർത്തു. സച്ചി അവസാനമായി സംവിധാനം ചെയ്ത അയപ്പനും കോശിയും അടുത്തിടെ തിരക്കഥ മാത്രം രചിച്ച ഡ്രൈവിംഗ് ലൈസൻസും വലിയ വിജയമാണ് നേടിയെടുത്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.