Sachin Movie Stills
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സച്ചിൻ എന്ന ചിത്രം ഈ വരുന്ന ജൂലൈ പത്തൊന്പതിന് തീയേറ്ററുകളിൽ എത്തുകയാണ്. മണി രത്‌നം എന്ന ഫഹദ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ കൂടിയായ എസ് എൽ പുരം ജയസൂര്യ ആണ്. ധ്യാൻ ശ്രീനിവാസൻ ആണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായും ക്രിക്കറ്റ് കളിയുമായും ഒക്കെ ബന്ധപെട്ടു കിടക്കുന്ന രസകരമായ ഒരു ചിത്രമാണ് സച്ചിൻ എന്ന് ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് നമ്മുക്ക് തരുന്ന ആവേശം ഈ ചിത്രത്തിലുടനീളം ഉണ്ടാകും എന്നാണ് ഇതിന്റെ പ്രമോ സോങ് അടക്കം നൽകുന്ന സൂചന.
അന്നാ രാജൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, അപ്പാനി ശരത്, രമേശ് പിഷാരടി, ഹാരിഷ് കണാരൻ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. സച്ചിൻ എന്ന് പേരുള്ള ഒരു കഥാപാത്രം ആയാണ് ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം പകർന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് നീൽ ആണ്. ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രണയവും തമാശയും ക്രിക്കറ്റിന്റെ ആവേശവും എല്ലാം ചേർന്ന ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും സച്ചിൻ എന്നാണ് സംവിധായകൻ സന്തോഷ് പറയുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.