ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സച്ചിൻ എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. മണി രത്‌നം എന്ന ഫഹദ് ഫാസിൽ ചിത്രമൊരുക്കി അരങ്ങേറിയ സന്തോഷ് നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനും കൂടിയായ എസ് എൽ പുരം ജയസൂര്യ ആണ്. ക്രിക്കറ്റിന്റെ ആവേശവും പ്രണയവും തമാശയും നിറഞ്ഞ ഈ ചിത്രം കുടുംബ പ്രേക്ഷകരും യുവാക്കളും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നാളെ മുതൽ ഈ ചിത്രം ഗൾഫിലും പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിൽ നേടിയ വിജയം ഈ ചിത്രം വിദേശത്തും ആവർത്തിക്കും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹാരിഷ് കണാരൻ, അപ്പാനി ശരത്, രമേശ് പിഷാരടി, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു, കൊച്ചു പ്രേമൻ, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്ന രാജൻ ആണ്. ഷാൻ റഹ്‌മാൻ ഈണമിട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. നീൽ ഡികുന്ന ഒരുക്കിയ ദൃശ്യങ്ങളും രഞ്ജൻ അബ്രഹാം നിർവഹിച്ച എഡിറ്റിംഗും ഈ ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു. വളരെയധികം ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിറഞ്ഞ രസകരമായ ഒരു ക്ലീൻ എന്റർറ്റെയിനെർ ആയാണ് സച്ചിൻ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.