ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോക ക്രിക്കറ്റിലെ എക്കാലത്തേയും ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന വിശേഷണമുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ തന്റെ ജന്മദിനം ആഘോഷിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവം എന്ന് ആരാധകരും നിരൂപകരും ക്രിക്കറ്റ് പ്രേമികളും വിശേഷിപ്പിക്കുന്ന സച്ചിൻ, ഇത്തവണ കൊറോണ വൈറസ് മൂലമുള്ള ദുരിതങ്ങൾ രാജ്യം നേരിടുന്നത് കൊണ്ട് തന്റെ ജന്മദിനം ആഘോഷിക്കുന്നില്ല എന്നറിയിച്ചിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിലൂടെ സച്ചിൻറെ ജന്മദിനം ആരാധകർ ഒരിക്കൽ കൂടി ആഘോഷിച്ചു. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് പ്രേമികളും ഇന്ത്യൻ കായിക പ്രേമികളുമെല്ലാം സച്ചിന് ജന്മദിനാശംസകൾ നേർന്നു. മലയാള സിനിമയിൽ നിന്ന് യുവ താരം നിവിൻ പോളിയും സച്ചിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ച് മാസ്റ്റർ ബ്ലാസ്റ്റർക്കു പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഇപ്പോഴിതാ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ.
നിവിനോട് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ നന്ദി പറഞ്ഞ സച്ചിൻ, സുരക്ഷിതനായും ആരോഗ്യത്തോടെയിരിക്കാനും താരത്തോട് ആവശ്യപ്പെട്ടു. ഐ എസ് എലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസഡർ ആയപ്പോഴാണ് നിവിൻ പോളി സച്ചിനുമായി കുറച്ചു സമയം ചെലവിട്ടത്. അപ്പോഴെടുത്ത ചിത്രമാണ് ആശംസകൾ നല്കിയതിനൊപ്പം നിവിൻ പങ്കുവെച്ചത്. താൻ എക്കാലവും സച്ചിന്റെ ആരാധകൻ ആണെന്നും ഒരു തലമുറയെ തന്നെ പ്രചോദിപ്പിച്ച ഇതിഹാസമാണ് സച്ചിൻ എന്ന് പറഞ്ഞുകൊണ്ടുമാണ് നിവിൻ പോളി ഇന്ത്യക്കാരുടെ ക്രിക്കറ്റ് ദൈവത്തിനു തന്റെ ആശംസകൾ നേർന്നത്. രാജ്യം ഭാരത രത്‌നം നൽകി ആദരിച്ച ഒരേയൊരു കായിക താരമാണ് സച്ചിൻ ടെണ്ടുൽക്കർ
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.