മലയാളികളുടെ പ്രിയ താരം മോഹൻലാലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എങ്ങും താരം. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ വിസമയം തീർക്കുന്ന മോഹൻലാൽ തന്റെ മുപ്പത്തിയഞ്ച് വര്ഷം നീണ്ട അഭിനയ കാലഘട്ടത്തിനിടയിലും പ്രേക്ഷകർക്ക് ആവേശമായി മാറുകയാണ്. മോഹൻലാലിനെ കുറിച്ചുള്ള സംഭാഷങ്ങളും അദ്ദേഹത്തിന്റെ പഴയകാല പ്രകടനവും എല്ലാം വച്ചുള്ള രംഗങ്ങൾ സിനിമയിൽ ഇതിനോടകം വന്നു കഴിഞ്ഞു. ഈ വർഷം പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിന്റെ പ്രധാന ശ്രദ്ധാ കാരണവുമായി ചിത്രത്തിലെ ലാലേട്ടൻ ഗാനം മാറി. ഗാനം ആലപിച്ച വിനയ് ഫോർട്ടിന്റെ മകൻ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ താരമായിരുന്നു. ഇപ്പോഴിതാ അങ് വെസ്റ്റിൻഡീസിൽ നിന്നും മോഹൻലാൽ ഗാനവുമായി ഒരു ക്രിക്കറ്റ് താരവും എത്തിക്കഴിഞ്ഞു.
മോഹൻലാലിന്റെ ആരാധകരുടെ കഥപറഞ്ഞ ചിത്രം മോഹൻലാലിലെ. ലാലേട്ടാ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ഐ. പി. എൽ താരങ്ങൾ പാടിയിരിക്കുന്നത്. മലയാളി താരങ്ങളായ സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരോടൊപ്പം വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരവും ഐ. പി. എൽ സഹതാരവുമായി കാർലോസ് ബ്രത്വൈറ്റ് ഗാനമാലപിക്കുന്നതാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. സിമിങ് പൂളിൽ വച്ചാണ് മൂവരും തോള് ചരിച്ച് നൃത്തം ചെയ്ത എത്തിയിരിക്കുന്നത്. വളരെ രസകരമായ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധേയമായി കഴിഞ്ഞു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.