ജനപ്രിയ നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനേയും ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ അവാർഡ് ജേതാവായ ആളൊരുക്കമെന്ന ചിത്രത്തിന്റെ സംവിധായകൻ വി സി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസെന്ന ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. കേരളത്തിൽ മികച്ച റിലീസ് നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ഈ ചിത്രത്തിന്റെ ട്രൈലെർ, ടീസർ, ഇതിലെ ഗാനങ്ങളെന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ആദ്യാവസാനം പൊട്ടിചിരിയുണർത്തുന്ന ഒരു ചിത്രമാവും ഇതെന്നാണ് അതെല്ലാം നമ്മുക്ക് നൽകുന്ന സൂചന. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ഈ ചിത്രത്തിൽ ജനപ്രിയ താരങ്ങളാണ് നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഇർഷാദ്, ധർമജൻ, ജാഫർ ഇടുക്കി, സുധി കോപ്പ, സ്നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്., ശ്രീജ ദാസ്, അദിതി, ബാലു, സഫ്‌വാൻ എന്നിവരും അഭിനയിച്ച ഈ ചിത്രം, അന്നത്തെ കാലത്ത് ഒരു കളർ ടിവിയുണ്ടാക്കുന്ന പ്രശ്‌നമാണ് ഏറെ രസകരമായി പറയുന്നതെന്നാണ് സൂചന. സജിത്ത് പുരുഷൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റ് ചെയ്തത് സ്റ്റീഫൻ മാത്യു എന്നിവരാണ്. ഹാസ്യത്തിനൊപ്പം പ്രണയവും ചിത്രത്തിന്റെ കഥയുടെ ഭാഗമാണെന്നാണ് സൂചന. സംവിധായകൻ വിസി അഭിലാഷ് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ഇന്ദ്രൻസാണ് നേടികൊടുത്ത് വി സി അഭിലാഷിന്റെ ആദ്യ ചിത്രമായ ആളൊരുക്കമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.