മാസ്സ് മസാല ചിത്രങ്ങൾകൊണ്ട് തമിഴ് സിനിമയിൽ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ഹരി. സിങ്കം 3 ആയിരുന്നു അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. സിങ്കം സീരീസിന് ശേഷം സാമിയുടെ രണ്ടാം ഭാഗം ചിത്രീകരണം തുടങ്ങുകയും അണിയറയിൽ റീലീസിനായി ഒരുങ്ങുകയാണ്. സ്കെച്ചിന് ശേഷം വിക്രം നായകനാവുന്ന ഈ ചിത്രം ഒരു മാസ്സ് മസാല എന്റർട്ടയിനർ ആയിരിക്കും. ആദ്യ ഭാഗത്തിൽ തൃഷയായിരുന്നു നായിക എന്നാൽ രണ്ടാം ഭാഗത്തിൽ കീർത്തി സുരേഷാണ് നായികയായിയെത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു .തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്.
സാമി രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ നാളെ രാവിലെ 11 മണിക്ക് റീലീസ് ചെയ്യുന്നതായിരിക്കും. ആദ്യ ഭാഗത്തോട് എത്രത്തോളം നീതി പുലർത്തും എന്ന ആകാംഷയിലാണ് തമിഴ് സിനിമ പ്രേമികൾ. കീർത്തി സുരേഷ് നായികയായി നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന മാഹനടി യിലെ പ്രകടനം സാമി രണ്ടാം ഭാഗത്തിന് ഗുണം ചെയ്യും എന്ന വിശ്വസത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സാക്ഷാൽ ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രിയനും, വെങ്കടേഷ് അംഗരാജ് എന്നിവർ ചേർന്നാണ്. എഡിറ്റിംഗ് വർക്കുകൾ വിജയനാണ് കൈകാര്യം ചെയ്യുന്നത്. ഈ വർഷം പകുതിയോടെ റീലീസിനായി ഒരുങ്ങുന്ന ചിത്രം വലിയ ബഡ്ജറ്റിൽ തന്നെയാണ് ഹരി ഒരുക്കുന്നത്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.