മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ ഒരു ഗായകൻ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. ഒരുപക്ഷെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള മലയാളത്തിലെ നിലവിലുള്ള ഒരേ ഒരു നായകനും മോഹൻലാൽ മാത്രമായിരിക്കും. താൻ അഭിനയിക്കാത്ത ചിത്രത്തിൽ വരെ പിന്നണി ഗായകനായി ഗാനം ആലപിച്ചു സൂപ്പർ ഹിറ്റാക്കിയ ചരിത്രവും മോഹൻലാലിനുണ്ട്. അവസാനമായി മോഹൻലാൽ ഒരു ചിത്രത്തിൽ പാടിയത് 2012 ഇൽ റിലീസ് ചെയ്ത റൺ ബേബി റൺ ജോഷി ചിത്രത്തിൽ ആണ്. ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ആ ചിത്രത്തിലെ മോഹൻലാൽ പാടിയ ആറ്റുമണൽ പായയിൽ എന്ന ഗാനം ആ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ഗാനം ആയിരുന്നു. ഇപ്പോഴിതാ ആറു വർഷങ്ങൾക്കു ശേഷം മോഹൻലാൽ തന്റെ ഒരു ചിത്രത്തിൽ ഒരു ഗാനം മുഴുവനായി പാടുകയാണ്. നീരാളി എന്ന തന്റെ പുതിയ ചിത്രത്തിലാണ് മോഹൻലാൽ പാടിയിരിക്കുന്നത്.
അജോയ് വർമ്മ സംവിധാനം ചെയ്ത നീരാളിയിൽ പ്രശസ്ത ഗായിക ശ്രേയ ഘോഷലിന് ഒപ്പമാണ് മോഹൻലാൽ പാടിയിരിക്കുന്നത്. സ്റ്റീഫൻ ദേവസ്സിയാണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ വർഷം മെയ് അല്ലെങ്കിൽ ജൂൺ മാസത്തിൽ നീരാളി പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് സന്തോഷ് ടി കുരുവിളയും ഇതിനു തിരക്കഥ ഒരുക്കിയത് നവാഗതനായ സാജു തോമസും ആണ്. 2016 ഇൽ ഗോപി സുന്ദറിന്റെ സംഗീതത്തിൽ പുലി മുരുകൻ എന്ന ചിത്രത്തിൽ മലയാറ്റൂർ മലയും കേറി എന്നൊരു ഗാന ശകലം മോഹൻലാൽ ആലപിച്ചിരുന്നു എങ്കിലും അതൊരു ഫുൾ ലെങ്ത് സോങ് ആയിരുന്നില്ല. മുപ്പത്തിനാല് വർഷങ്ങൾക്കു ശേഷം നദിയ മൊയ്‌ദു മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രം കൂടിയാണ് നീരാളി.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.