ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അമരക്കാരൻ എസ് എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രമാണ് ആർ ആർ ആർ. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ആലിയ ഭട്ട് , അജയ് ദേവ്ഗൺ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഇപ്പോൾ ഷൂട്ടിംഗ് ജോലികൾ തീർത്തു പോസ്റ്റ്- പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഈ വർഷം ഒക്ടോബറിൽ ആർ ആർ ആർ ലോകം മുഴുവനുമുള്ള തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് എങ്കിലും, കോവിഡ് മൂന്നാം തരംഗത്തിന്റെ സാദ്ധ്യതകൾ പരിഗണിച്ചു റിലീസ് തീയതി മാറ്റാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അടുത്ത വർഷം മാർച്ച് അല്ലെങ്കിൽ ഏപ്രിൽ റിലീസ് ആയാണ് ഇപ്പോൾ ഈ ചിത്രം പ്ലാൻ ചെയ്യുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒഫീഷ്യൽ ആയുള്ള റിലീസ് തീയതി അധികം വൈകാതെ പുറത്തു വിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏതായാലും ഏപ്രിൽ റിലീസ് ആയി ഈ ചിത്രം എത്തിയാൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഒരു ബോക്സ് ഓഫിസ് യുദ്ധമാവും നമ്മൾ കാണാൻ പോവുക. കാരണം തെന്നിന്ത്യയിൽ നിന്നുള്ള മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായ കെ ജി എഫ് 2 എത്താൻ പോകുന്നത് അടുത്ത വർഷം ഏപ്രിൽ 14 നു ആണെന്ന് അവർ ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ യാഷ്, സഞ്ജയ് ദത്, രവീണ ടണ്ഠൻ എന്നിവരാണ് മുഖ്യ വേഷങ്ങൾ ചെയ്യുന്നത്. ഈ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങളും ദിവസങ്ങളുടെ വ്യത്യാസത്തിൽ റിലീസ് ചെയ്താൽ അത് രണ്ടു ചിത്രങ്ങളേയും നെഗറ്റീവ് ആയി ബാധിക്കുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ ആശങ്ക.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.