എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ എന്ന ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആയിരം കോടി എന്ന കളക്ഷൻ മാർക്കിൽ തൊടുന്ന മൂന്നാമത്തെ മാത്രം ചിത്രമായി മാറിയിരിക്കുകയാണ്. വെറും പതിമൂന്നു ദിവസം കൊണ്ടാണ് ഈ ചിത്രം ആയിരം കോടി ക്ലബിൽ ഇടം പിടിച്ചത്. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ നായകനായ ദങ്കൽ എന്ന ചിത്രമാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്. രണ്ടായിരം കോടിക്ക് മുകളിൽ ആണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ്. രണ്ടാമത് നിൽക്കുന്നത് എസ് എസ് രാജമൗലി തന്നെ ഒരുക്കിയ ബാഹുബലി സീരിസിലെ രണ്ടാമത്തെ ചിത്രമായ ബാഹുബലി 2 ആണ്. 1700 കോടിക്ക് മുകളിൽ ആണ് ഈ ചിത്രം നേടിയ ഗ്രോസ്. ഇപ്പോൾ ആയിരം കോടി പിന്നിട്ടു കൊണ്ട് മറ്റൊരു രാജമൗലി ചിത്രം കൂടെ ഈ നേട്ടത്തിൽ എത്തിയിരിക്കുകയാണ്. ചിത്രം ആയിരം കോടി നേടിയതിന്റെ ആഘോഷം കഴിഞ്ഞ ദിവസം നടക്കുകയും അതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയുമാണ്.
https://www.instagram.com/p/CcBXJRcKnRg/
https://www.instagram.com/p/CcBV7eoq8Vd/
ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ റെഡ് കാർപ്പറ്റിലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് ചെരിപ്പിടാതെയാണ് രാംചരൺ എത്തിയത് എന്നതും ശ്രദ്ധേയമായി. വലിയ അയ്യപ്പ ഭക്തനായ റാം ചരൺ ശബരിമലക്കു പോകാൻ വൃതം എടുത്തിരിക്കുന്നതിന്റെ ഭാഗമായാണ് കറുത്ത വസ്ത്രത്തിലും ചെരുപ്പ് ഉപയോഗിക്കാതെയും നടക്കുന്നത്. ജൂനിയർ എൻ ടി ആറും കറുത്ത വസ്ത്രത്തിൽ ആണ് എത്തിയത്. രാജമൗലിക്കും നായകന്മാരായ രാംചരൺ, എൻ.ടി.ആർ എന്നിവർക്കൊപ്പം ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും ഈ ആഘോഷ ചടങ്ങിൽ പങ്കെടുത്തു. ഇവരെ കൂടാതെ ജോണി ലെവെർ, മകരന്ദ് ദേശ്പാണ്ഡേ, നടി ഹുമാ ഖുറേഷി എന്നിവരും എത്തിയ ചടങ്ങിൽ ആർ ആർ ആറിലെ നായികാ വേഷം ചെയ്ത ആലിയ ഭട്ട് ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.