ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ആർ ആർ ആർ ഈ കഴിഞ്ഞ വെള്ളിയാഴ്ച ആണ് ലോകം മുഴുവൻ റിലീസ് ചെയ്തത്. ജൂനിയർ എൻ ടി ആർ, റാം ചരൻ എന്നിവർ നായകന്മാരായി എത്തിയ ഈ ചിത്രം ഗംഭീര പ്രതികരണം നേടി ബോക്‌സ് ഓഫീസിൽ വമ്പൻ വിജയമാണ് നേടുന്നത്. ആദ്യ ദിനം 223 കോടി ആഗോള ഗ്രോസ്സ് നേടി ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രമായ ആർ ആർ ആർ, ഇന്ന് നാലാം ദിവസം അഞ്ഞൂറ് കോടി ആഗോള ഗ്രോസ്സ് പിന്നിട്ടിരിക്കുകയാണ്. ഏറ്റവും വേഗത്തിൽ അഞ്ഞൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ ചിത്രമാണ് ഇപ്പോൾ ആർ ആർ ആർ. 3 ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച, രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് ഈ ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ മാത്രം 70 കോടിക്കു മുകളിൽ നേടി. ആദ്യ ഞായറാഴ്ച 30 കോടിക്കു മുകളിൽ ആണ് ഹിന്ദി വേർഷൻ മാത്രം നേടിയത്. കെ വി വിജയേന്ദ്ര പ്രസാദ് രചിച്ച കഥയെ ആസ്പദമാക്കി എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഡിവിവി എന്റെർറ്റൈന്മെന്റ്സ് ആണ്. അഞ്ഞൂറ് കോടിക്ക് മുകളിൽ മുതൽ മുടക്കി ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ അതിഗംഭീരമായ ആക്ഷൻ രംഗങ്ങളാണ്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.