2018 ഇൽ റിലീസ് ചെയ്ത് ആ വർഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് നിവിൻ പോളി- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബഡ്ജറ്റ് ചിത്രം. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. നിവിൻ പോളി കായംകുളം കൊച്ചുണ്ണി ആയി അഭിനയിച്ച ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന കഥാപാത്രം ആയി 20 മിനിറ്റോളം ദൈർഘ്യമുള്ള ഒരു കഥാപാത്രം അവതരിപ്പിച്ചത് മലയാളത്തിന്റെ സൂപ്പർ മെഗാ താരമായ മോഹൻലാൽ ആണ്. ഇത്തിക്കര പക്കി ആയി വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെച്ച മോഹൻലാലിന്റെ സാന്നിധ്യം ഈ ചിത്രത്തിന്റെ വലിയ വിജയത്തിൽ വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചത്.
എന്നാൽ ഇതിന്റെ തിരക്കഥ പൂർത്തിയായ സമയത്തും അതുപോലെ ഷൂട്ടിംഗ് ആരംഭിച്ച സമയത്തും മലയാളത്തിലെ തന്നെ ചില പ്രമുഖ താരങ്ങളെ ഈ വേഷം ചെയ്യാൻ സമീപിച്ചിരുന്നു എങ്കിലും, നിവിൻ പോളി നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യാൻ തയ്യാറല്ല എന്ന രീതിയിൽ പ്രതികരിച്ചവർ ആയിരുന്നു പലരും എന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുന്നു. അതിനു ശേഷം ആണ് മോഹൻലാൽ എന്ന മഹനടനിലേക്ക് ഈ ചിത്രം എത്തിയത് എന്നും റോഷൻ പറഞ്ഞു. ചിത്രത്തിന്റെ കഥയും കഥാപാത്രവും അറിഞ്ഞപ്പോൾ യാതൊരു വിധ ഈഗോയും കൂടാതെ വളരെ സന്തോഷത്തോടെ അദ്ദേഹം ഈ ചിത്രം ചെയ്യാൻ സമ്മതിച്ചു എന്നും റോഷൻ വെളിപ്പെടുത്തുന്നു. ഇത്തരം ഒരു ചിത്രത്തിന്റെ ഭാഗമാവേണ്ട കാര്യം അദ്ദേഹത്തിന് ഇല്ലെങ്കിലും, അദ്ദേഹം അതിനു തയ്യാറായത് ആ വലിയ മനസ്സാണ് നമ്മുക്ക് കാണിച്ചു തരുന്നതെന്നും റോഷൻ ആൻഡ്രൂസ് കൈരളി ടിവിയിലെ ജെ ബി ജംക്ഷൻ എന്ന പരിപാടിയിൽ പറയുന്നു. ലാലേട്ടനൊപ്പം അഭിനയിച്ച ഓരോ നിമിഷവും ഈ ഭാഗ്യം ഒരുക്കി തന്നതിന് ദൈവത്തിനോട് നന്ദി പറഞ്ഞു കൊണ്ടാണ് താൻ നിന്നതെന്നു നിവിൻ പോളിയും വ്യക്തമാക്കി.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.