നീണ്ട കാലത്തേ പ്രണയത്തിന് ഒടുവിൽ നടന്‍ കിച്ചു ടെല്ലസും നടി റോഷ്‌ന ആന്ന റോയും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. ഇപ്പോള്‍ വിവാഹ ശേഷമുള്ള ആദ്യ ന്യൂ ഇയര്‍ ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. മനോഹരമായ പ്രണയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ന്യൂ ഇയര്‍ ആശംസ റോഷ്‌ന പങ്കുവെച്ചത്. പുതിയ വർഷം, പുതിയ സ്വപ്‌നങ്ങൾ, പുതിയ അവസരങ്ങൾ. അവൻ എനിക്ക് നൽകുന്ന പ്രണയത്തെ മറ്റാർക്കും അനുഭവിച്ചറിയാനാകില്ല. അതാണ് അവനെ ഇത്രയും സ്പെഷ്യൽ ആക്കുന്നത്. ലവ് യൂ ഡിയർ. റോഷ്‌ന കുറിച്ചു. ഇരുവരുടെയും ശരീരത്തിലുള്ള ടാറ്റൂകളും ശ്രദ്ധ നേടുകയാണ്. ചിത്രത്തിനോടൊപ്പം ഫസ്റ്റ് ന്യൂ ഇയർ ടുഗതർ എന്നുള്ള ഹാഷ്ടാഗും റോഷ്‌ന നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫർ മോജിൻ തിനവിളയിലാണ് ദമ്പതികളുടെ ഈ മനോഹര ചിത്രം പകർത്തിയിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള കിച്ചു ടെല്ലസിന്‍റെ വരവ്. ആദ്യകഥാപാത്രം ശ്രദ്ധ നേടിയതിന് പിന്നാലെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോയുടെ തന്നെ ജല്ലിക്കട്ട് തുടങ്ങിയ ചിത്രങ്ങളിലും കിച്ചു അഭിനയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനമാണ് തങ്ങളുടെ വാഹക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും ആരാധകരെ അറിയിച്ചത്. കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണിത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുകയാണ്. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ടെന്നായിരുന്നു വിവാഹക്കാര്യം അറിയിച്ചുകൊണ്ട് റോഷ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.