17 വർഷമായി മലയാള സിനിമയിൽ സംവിധായകനായി തിളങ്ങിയ റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. താരത്തിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഷാഹിദ് കപൂറാണ് നായകനായി എത്തുന്നത്.
സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ആണ്. ഹിന്ദിയില്‍ സംഭാഷണമെഴുതുന്നത് ഹുസൈന്‍ ദലാല്‍ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക റിപ്പോർട്ടിലൂടെ സൂചിപ്പിച്ചിട്ടില്ല. വരും വിവരങ്ങളിൽ ചിത്രത്തിൻറെ പുതിയ വാർത്തകൾ വെളിപ്പെടുത്തുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. 2024ന്റെ രണ്ടാം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും വിവാദമായ ഒരു കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രമെന്നും ബോളിവുഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മോഹൻലാൽ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തി ശ്രദ്ധ നേടിയ’ ഉദയനാണ് താരം’ ആയിരുന്നു റോഷന്റെ ആദ്യചിത്രം. പിന്നീട് മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം സംവിധായകനായി മലയാള സിനിമയിൽ നിറഞ്ഞുനിന്നു. സാറ്റര്‍ഡേ നൈറ്റാണ് റോഷന്റെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.