നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ 30 മിനിറ്റോളം നീണ്ട രംഗം ചെയ്യാനെത്തിയ മോഹൻലാൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായാണ് മോഹൻലാൽ എത്തുന്നത്. ഇത്തിക്കരപ്പക്കിയുടെതായി പുറത്തുവന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചിരുന്നു. ഇന്നലെ പുറത്തു വന്ന ഇത്തിക്കരപ്പക്കിയുടെ പുതിയ ചിത്രങ്ങൾ വലിയ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ട്രോളുകളായും മറ്റു പോസ്റ്റുകൾ ആയും ഇതിനോടകം തന്നെ ഇത്തിക്കരപ്പക്കി സോഷ്യൽ മീഡിയ വാണു കഴിഞ്ഞു. എന്നാൽ ആ ചിത്രത്തിന്റെ പിന്നിലെ രഹസ്യം റോഷൻ ആൻഡ്രൂസ് പറയുകയാണ്. തന്നോളം പോന്ന ഒരു തെങ്ങിന്റെ മുകളിൽ ഒരു കാലുയർത്തി വച്ച് ചിത്രമായിരുന്നു ഇന്നലെ പുറത്തുവന്നത്. ഇത്തിക്കരപ്പക്കി എന്നാൽ മെയ്‌വഴക്കത്തിന്റെ ആൾരൂപമാണ് ഏതു വലിയ മരത്തിലും കേറും അതിനനുയോജ്യമായ ശരീരഭാഷയും മെയ്‌വഴക്കവും ഇത്തിക്കരപക്കിക്കുണ്ട്. പക്കി എന്നാൽ ചിത്രശലഭം എന്നാണ്. ഏതു മരങ്ങൾക്കിടയിലും അതിവേഗം തെന്നി പായുന്ന ധൃതഗതിയിൽ ചലിക്കുന്ന കള്ളനാണ് ഇത്തിക്കരപക്കി. അത്രമേൽ മെയ്‌വഴക്കമുള്ള ഇത്തിക്കരപക്കിയുടെ ചിത്രത്തിലെ ഒരു രംഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത് റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തി.
ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകമാണ് തരംഗമായി മാറിയത്. ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, റോഷൻ ആൻഡ്രൂസ് സംവിധായകനായ ജൂഡ് ആന്റണി, അരുൺ ഗോപി, ജോജു ജോർജ് തുടങ്ങി നിരവധിപേർ ചിത്രം ഷെയർ ചെയ്യുകയുണ്ടായി. നിവിൻപോളി നായകനായ കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം നടന്നു വരികയാണ്. ചിത്രത്തിൽ ഇത്തിക്കരപക്കിയുടെ രംഗങ്ങളെല്ലാം തന്നെ പൂർത്തിയാക്കിക്കഴിഞ്ഞു. മോഹൻലാലിനെ ചിത്രത്തിലെ എല്ലാവരും വളരെയധികം മിസ് ചെയ്യുന്നുവെന്ന് സംവിധായകൻ പറഞ്ഞു. ബോബി – സഞ്ജയ് തിരക്കഥ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രീകരണം പൂർത്തിയാക്കി ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തും.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.