തന്റെ പുതിയ ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’യില് മോഹന്ലാല് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്ന വാർത്ത നിവിൻ പോളി പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോൾ സംവിധായകന് റോഷന് ആന്ഡ്രൂസ് തന്നെ മോഹന്ലാല് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള് പുറത്ത് വിട്ടിരിക്കുകയാണ്.
കള്ളന് കൊച്ചുണ്ണിയുടെ സഹവര്ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്ലാല് കായംകുളം കൊച്ചുണ്ണിയില് എത്തുകയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റോഷന് ആന്ഡ്രൂസ് അറിയിച്ചു. മോഹൻലാലിനോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. ഈ വേഷത്തിനായി മറ്റാരെയും തങ്ങള്ക്ക് ചിന്തിക്കാനാവുമായിരുന്നില്ല എന്നും ഈ കഥാപാത്രം സ്വീകരിച്ചതിന് മോഹന്ലാലിനോട് നന്ദി പറയുന്നുവെന്നും റോഷന് ആന്ഡ്രൂസ് പറഞ്ഞു.
ബോബി സഞ്ജയ് ടീം തിരക്കഥ എഴുതി റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും. കൊച്ചുണ്ണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും പ്രണയവുമെല്ലാം ഈ സിനിമയിലുണ്ടാകും. കഥാപാത്രത്തിന് വേണ്ടി രൂപത്തില് വലിയ മാറ്റം വരുത്തിയാണ് നിവിന് പോളി എത്തുന്നത്. കൂടാതെ സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി കളരി പയറ്റും കുതിര സവാരി തുടങ്ങിയ കായികാഭ്യാസങ്ങളും താരം പഠിച്ചിരുന്നു. പുതു തലമുറയില് ഏത് റോളിലേക്കും ശരീരഭാഷ വഴങ്ങുന്ന നടനായതുകൊണ്ടാണ് നിവിന് പോളിയെ കൊച്ചുണ്ണിയാക്കാൻ തീരുമാനിച്ചതെന്ന് സംവിധായകൻ മുൻപ് വ്യക്തമാക്കിയിരുന്നു. ഗോകുലം മൂവിസിന്റെ ബാനറില് ഗോകുലം ഗോപാലനാണ് ‘കായംകുളം കൊച്ചുണ്ണി’ നിര്മ്മിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.