മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് എന്ന ചിത്രം ഇന്നാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെ ഫാൻസ് ഷോകളോടെയാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനമാരംഭിച്ചത്. തുടക്കം മുതൽ തന്നെ പ്രേക്ഷകരെ മിസ്റ്ററി നിറഞ്ഞ ഒരന്തരീക്ഷത്തിലേക്കു കൂട്ടികൊണ്ടു പോവുന്ന രീതിയിലാണ് ഈ ചിത്രം കഥ പറയുന്നത്. ഓരോ കഥാപാത്രങ്ങൾക്കും ഒന്നിലധികം തലങ്ങൾ സമ്മാനിച്ച് കൊണ്ടാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിന്റെ കടന്നു വരവോടെ ചിത്രം കൂടുതൽ സംഘർഷഭരിതമാക്കുന്നു. ഒരു മികച്ച ഇന്റെർവൽ പഞ്ച് കൂടിയായതോടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരാദ്യപകുതിയാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നതെന്നു പറയാം.
രണ്ടാം പകുതിൽ നടക്കാൻ പോകുന്ന ആകാംഷ നിറഞ്ഞ സംഭവവികാസങ്ങളുടെ അടിത്തറയാണ് ഒന്നാം പകുതിയിൽ സംവിധായകനും രചയിതാവും ചേർന്ന് പടുത്തുയർത്തിയിരിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തിയ മമ്മൂട്ടി കയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതുവരെയുള്ള ചിത്രത്തിന്റെ മുന്നോട്ട് പോക്കിൽ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ സന്തുഷ്ടരാണ്. ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ടെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അഭിനയിക്കുന്നുണ്ട്. ആദ്യ പകുതിയോട് കിട പിടിക്കുന്ന തരത്തിൽ രണ്ടാം പകുതിയും വന്നാൽ, മികച്ച ചിത്രമായി റോഷാക്ക് മാറുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.