മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകന്‍ റോബി വര്‍ഗീസ് ഒരുക്കുന്ന പൊലീസ് ത്രില്ലര്‍ ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് യുവ താരം ഡോ. റോണി ഡേവിഡാണ്. 2007 ല്‍ പൃഥിരാജ്, ജയസൂര്യ, റോമ, സംവൃത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയിലൂടെയാണ് ഡോ.റോണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2016 ലെ ആന്ദനം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ നടന് കൂടുതല്‍ സ്വീകാര്യത കിട്ടിയത്.
ഡോ.റോണി അഭിനയ രംഗത്ത് നിന്നും ആദ്യമായി തിരക്കഥയിലേക്ക് ചുവട് വെക്കുന്നു എന്ന പ്രക്യേതയുമുണ്ട് ഈ സിനിമയ്ക്ക്. യുവ ഛായഗ്രഹകന്മാരില്‍ ശ്രദ്ധേയനായ റോബി വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഇതുവരെ ഇട്ടിട്ടില്ല. ചൊവ്വാഴ്ച ആരംഭിച്ച സിനിമയുടെ ചിത്രീകരണം പാലയില്‍ പുരോഗമിക്കുകയാണ്. നോര്‍ത്തിന്ത്യയിലാണ് സിനിമയുടെ മറ്റു ലോക്കേഷനുകളെന്നാണ് സൂചന. ജനുവരി ഒന്നിന് മമ്മൂട്ടി സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സുഷിന്‍ ശ്യാമാണ് സിനിയുടെ സംവീതം ഒരുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പോലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നുയെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണിത്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്, ലിജോ ജോസ് പെല്ലിശേരിയുടെ നന്‍ പകല്‍ നേരത്ത് മയക്കം, ജിയോ ബേബിയുടെ കാതല്‍ എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍. ഇതില്‍ നന്‍ പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ സിനിമകള്‍ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങളാണ്. നന്‍ പകല്‍ നേരത്ത് മയക്കം 2022 രാജ്യന്തര ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജിയോ ബേബിയുടെ സംവിധാനത്തില്‍ ജ്യോതിക- മമ്മൂട്ടി നായിക നായകന്മാരായി എത്തുന്ന സിനിമയാണ് കാതല്‍. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.