റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ ജി എഫ് 2 ഇപ്പോൾ മെഗാ വിജയം നേടി മുന്നേറുമ്പോൾ ഇതിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പും ഏറുകയാണ്. ഈ ചിത്രത്തിന് ഒരു മൂന്നാം ഭാഗവും ഉണ്ടാവുമെന്ന് രണ്ടാം ഭാഗത്തിന്റെ അവസാനമുള്ള പോസ്റ്റ് ക്രെഡിറ്റ് സീനുകളിലൂടെ അവർ വ്യക്തമാക്കുകയും ചെയ്തു. അതുമാത്രമല്ല, മൂന്നാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് കന്നഡ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതും പ്രതീക്ഷകൾ ഏറ്റുന്നു. എന്നാൽ അതിലും വലിയ ചില റിപ്പോർട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കെ ജി എഫ് സീരിസ് ഒരുക്കിയ യാഷ് സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഹോംബാലെ ഫിലിംസ് ആണ്. എന്നാൽ ഇപ്പോൾ വരുന്ന ചില റിപ്പോർട്ടുകൾ പറയുന്നത് കെ ജി എഫ് മൂന്നാം ഭാഗം എന്നത്, യാഷ് അവതരിപ്പിക്കുന്ന റോക്കി ഭായ്, പ്രഭാസ് അവതരിപ്പിക്കുന്ന സലാർ എന്നിവർ ഒരുമിച്ചു വരുന്ന ചിത്രം ആയിരിക്കും എന്നാണ്.
കാരണം, കെ ജി എഫ് രണ്ടാം ഭാഗത്തിൽ തന്നെ സലാർ എന്ന കഥാപാത്രത്തിന്റെ റഫറൻസ് കടന്നു വരുന്നുണ്ട് എന്നും, സലാറിന്റെ അമ്മയായി ആണ് കെ ജി എഫ് 2 ലെ ഈശ്വരി റാവു അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നത് എന്നും ആരാധകർ ചില സീനുകളിലെ ഡീറ്റെയിൽസ് ചൂണ്ടി കാണിച്ചു കൊണ്ട് പറയുന്നു. മാത്രമല്ല, കെ ജി എഫിന്റെ കഥാ പശ്‌ചാത്തലവുമായി വളരെ സാമ്യമുള്ള ഒരു കഥാപശ്ചാത്തലമാണ് സലാറിൽ ഉള്ളതെന്നും റിപ്പോർട്ടുകൾ വന്നതും അവർ ചൂണ്ടി കാണിക്കുന്നുണ്ട്. കെ ജി എഫ് 2 ലെ, ചില സീനുകളിൽ റോക്കിക്കു പിന്തുണ ആയി വരുന്നത് സലാർ ആർമി ആണെന്നും, അതുപോലെ 1979 മുതൽ 1981 വരെയുള്ള കാലഘട്ടം ഇതിൽ പറയാത്തത് മനഃപൂർവം ആണെന്നും അവർ കണ്ടെടുക്കുന്നുണ്ട്. അതിനു കാരണം, ഈ സമയത്താണ് സലാറും, കെ ജി എഫ് മൂന്നാം ഭാഗവും തമ്മിലുള്ള ഒരു കൂടിച്ചേരൽ ഉണ്ടാവുന്നത് എന്നും, അതാണ് കെ ജി എഫ് മൂന്നിൽ നമ്മൾ കാണാൻ പോകുന്നത് എന്നുമാണ് സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികളുടെ നിഗമനം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.