കെ ജി എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ ഏറെ പ്രശസ്തനായി മാറിയ കന്നഡ സൂപ്പർ താരമാണ് യാഷ്. കന്നഡയിലെ റോക്കിങ് സ്റ്റാർ എന്നറിയപ്പെടുന്ന യാഷ്, പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് എന്ന ചിത്രത്തോടെ ഇന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറി. ഇപ്പോൾ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെ ജി എഫ് 2 . യാഷിനൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും അഭിനയിക്കുന്ന ഈ കെ ജി എഫിന്റെ ഈ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് യാഷ് ആരാധകർ. ഈ വർഷം തന്നെ കെ ജി എഫ് 2 റിലീസ് ചെയ്യുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് യാഷ് പുറത്തു വിട്ട തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രമാണ്. യാഷിനും ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റിനും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞു ജനിച്ചത് കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ്. ആ സന്തോഷ് വിവരം അവർ എല്ലാവരേയും അറിയിച്ചുവെങ്കിലും കുഞ്ഞിന്റെ ചിത്രങ്ങളോ പേരോ ഒന്നും പുറത്തു വിട്ടിരുന്നില്ല.
ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ് യാഷ്. ആ ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് യാഷ് തന്റെ മകന്റെ ഫോട്ടോ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. യാഷിനൊപ്പം ഭാര്യ രാധികയും കുഞ്ഞിന്റെ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഇപ്പോഴും കുഞ്ഞിന്റെ പേരെന്തെന്നു ഇരുവരും പുറത്തു പറഞ്ഞിട്ടില്ല. ഞങ്ങളുടെ കുടുംബത്തിലെ മഴവില്ലു, എന്റെ കണ്ണിലെ കൃഷ്ണമണി, മാമാസ് ബോയ് എന്നൊക്കെ പറഞ്ഞാണ് രാധിക കുട്ടിയുടെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത് എങ്കിൽ തന്റെ കൊച്ചു ബഡി എന്ന് പറഞ്ഞു കൊണ്ടാണ് യാഷ് മകന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ ആദ്യത്തെ കുഞ്ഞിന്റെ പേര് ഐറാ എന്നാണ്. മകളോടൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും ഇടയ്ക്കു പങ്കു വെക്കാറുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.