ഈ കഴിഞ്ഞ വിഷു ദിനത്തിൽ പതിവ് ആഘോഷങ്ങളൊന്നുമില്ലാതെയാണ് മലയാളികൾ കടന്നു പോയത്. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ ഒതുങ്ങിയ വിഷു. എന്നാൽ കഴിഞ്ഞ നാൽപ്പതോളം വർഷങ്ങളായി മലയാളികളുടെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമായ മോഹൻലാൽ, മമ്മൂട്ടി എന്നീ പ്രിയ താരങ്ങൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ നമ്മുടെ നേര്സുമാരോട് സംസാരിച്ചു കൊണ്ടാണ് ഇന്നലത്തെ ദിവസം അവർക്ക് സന്തോഷപൂർണമാക്കി മാറ്റിയത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം സജീവമായി പ്രവർത്തിക്കുന്ന ഈ സൂപ്പർ താരങ്ങൾക്കൊപ്പം യുവ താരം ടോവിനോ തോമസും ആരോഗ്യ പ്രവർത്തകരോട് സംസാരിക്കാൻ ഇന്നലെ സമയം കണ്ടെത്തി. ഇവർ ഫോണിലൂടെ സംസാരിച്ചപ്പോൾ അതിനു മീഡിയേറ്ററായി നിന്ന വിജയ് എന്ന ക്ലബ് എഫ് എം ആർ ജെയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
ആർ ജെ വിജയ്‌യുടെ വാക്കുകൾ ഇങ്ങനെ, മൂന്ന്‍ വര്‍ഷത്തോളമായി ക്ലബ്ബ് FM ല്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ഇതിനിടെ ലഭിച്ച ഏറ്റവും മനോഹരമായ ദിവസം എന്നു തന്നെ കഴിഞ്ഞ വിഷു ദിനത്തെ പറ്റി പറയാം. കൊറോണ കാലത്ത് ഏവരും ലോക്ഡൗണിൽ കുടുംബത്തോടൊപ്പം കഴിയുമ്പോഴും. അതിനൊന്നും കഴിയാത്തവരുടെ വിഭാഗത്തിൽ ഉള്ളവരാണല്ലോ മാധ്യമപ്രവര്‍ത്തകരും. എന്നാല്‍ ആ ചിന്തകള്‍ എല്ലാം മാറി ഊര്‍ജം നൽകുന്ന ചില മൊമെന്റ്‌സ് ജീവിതത്തിൽഉണ്ടാകും. അത്തരത്തിൽ ഒന്ന് ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ഈ കൊറോണക്കാലത്ത് കൊറോണ രോഗികളെ ചികിൽസിക്കുന്ന ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ച. നമ്മുടെ നേഴ്സ്മാരുമായുള്ള താരങ്ങളുടെ Call-in പ്രോഗ്രാമായ salute the heros ആയിരുന്നു. ഈ വിഷു ദിനത്തില്‍ ലഭിച്ച ഭാഗ്യം. ഡെല്‍ഹി ഉള്‍പ്പടെ ഉള്ള സ്ഥലത്ത് കൊറോണ നിരീക്ഷണത്തില്‍ ഉള്ള നേഴ്സുമാര്‍, നമ്മുടെ നാട്ടിലും കഷ്ടപ്പെട്ട് നാടിനായി ജോലി ചെയ്യുന്ന മറ്റ് നേഴ്‌സുമാര്‍ എന്നിവരുമായിട്ടായിരുന്നു. താരങ്ങളായ ലാലേട്ടന്‍, മമ്മൂക്ക, ടോവിനോ എന്നിവര്‍ സംസാരിച്ചത്.
നേഴ്‌സുമാർ ആയുള്ള സംഭാഷണത്തിന് വേണ്ടി സമീപിച്ചപ്പോൾ ഉടന്‍ തന്നെ സമയം അനുവദിച്ച താരങ്ങള്‍. ഏറെ നേരം അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തി. ഏറെ വികാര നിര്‍ഭരമായാണ് അവര്‍ പലരും തങ്ങളുടെ പ്രിയതാരത്തോട് സംസാരിച്ചത്. കേരളത്തിലെത്ത് പോലെയായിരുന്നില്ല
ഡെല്‍ഹിയില്‍ ചികില്‍സയില്‍ കഴിയുന്ന നേഴ്‌സുമാരുടെ അവസ്ഥ. രണ്ട് സ്ലൈസ് ബ്രെഡ് രാവിലെ ആണ് ലഭിക്കുന്നതെന്നും. ഉപ്പിട്ട കഞ്ഞി കുടിക്കാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ ലാലേട്ടനോട് വിഷമത്തോടെ അവർ പറഞ്ഞു. നിസഹായ അവസ്ഥ മനസിലാക്കിയ ലാലേട്ടന്‍. അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തുടർന്ന് അവരുമായുള്ള സംഭാഷണം കഴിഞ്ഞ ശേഷം അദ്ദേഹം ഞങ്ങളോടു ഇങ്ങോട്ട് ആവശ്യപ്പെട്ട കാര്യവും അത് തന്നെയായിരുന്നു. അവരുടെ ഭക്ഷണ കാര്യത്തില്‍ നമ്മള്‍ ഇടപെടണം. മാതൃഭൂമിയുടെ ഭാഗത്ത് നിന്ന്‍ എന്തു കഴിയുമോ അത് ചെയ്യണം. കൂടെ ഞാനും ഉണ്ടാകും. എന്താണ് ആവശ്യമെന്ന് എന്നെ അറിയിച്ചാല്‍ മതി. ശരിക്കും ഉള്ളില്‍ തട്ടി ആത്മാര്‍ഥമായായി പറഞ്ഞ വാക്കുകള്‍.
ലാലേട്ടനെ പോലെ തന്നെയായിരുന്നു മമ്മൂക്കയും. ഏറെ നേരം അവര്‍ക്ക് വേണ്ടി ചിലവഴിച്ച ഇക്ക. എല്ലാം ശ്രദ്ധയോടെ തന്നെ കേട്ടു. എല്ലാം ഏറെ കേട്ട ശേഷം കരുത്തുപകരുന്ന മറുപടിയാണ് ഇക്കയും നല്‍കിയത്. ഒപ്പം പാലിക്കേണ്ട ജാഗ്രതാ നിര്‍ദേശങ്ങളെ പറ്റിയും മമ്മൂക്ക സംസാരിച്ചു. ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണവും, ചികില്‍സാ രീതിയുമെല്ലാം വിശദമായി ആരാഞ്ഞു. ഒരു Productive ആയ ചർച്ച എന്നു തന്നെ പറയാം. മൂന്ന്‍ കോളുകളാണ് ഇരുവരും വിളിച്ചത്. ഒപ്പം കൂടി ടോവിനോയും ഒരു കോള്‍ പങ്കിട്ടുകൊണ്ട് എത്തി. നേഴ്സുമ്മര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍. തങ്ങളെ വിളിച്ച് ആശ്വസിപ്പിക്കുമ്പോഴും പ്രചോദിപ്പിക്കുമ്പോഴും കിട്ടിയ സന്തോഷം ഏറെ വലുതായിരുന്നു. അതിനെല്ലാം ഇടനിലക്കാരനായി നില്‍ക്കന്‍ ഈ കൊറോണ കാലത്ത് ആയത് തന്നെയാണ് ഈ വർഷം ലഭിച്ച ഏറ്റവും വലിയ വിഷു കൈനീട്ടവും. നന്ദി ഇക്കാ, ലാലേട്ടൻ, ടോവിനോ. ഈ കരുതലിനും സ്നേഹത്തിനും.
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
This website uses cookies.