താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ഞെൽദോയുടെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് പങ്കുവെച്ച് ആർജെ മാത്തുക്കുട്ടി. രസകരമായ കുറിപ്പിനൊപ്പമാണ് മാത്തുക്കുട്ടി ചിത്രത്തിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചിരിക്കുന്നത്. പണ്ട് തിയേറ്ററിൽ ഇരുന്ന് അ ഈ ഊ എന്നൊക്കെ പുച്ഛിച്ച സാധനത്തിന് ഇത്രയും വിലയുണ്ടായിരുന്നെന്ന് ഇപ്പഴാ മനസിലായതെന്നാണ് ഇൻസ്റ്റഗ്രാമിലൂടെ മാത്തുക്കുട്ടി കുറിച്ചിരിക്കുന്നത്.
ചിത്രത്തിന് യൂ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. കല്‍ക്കിക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന കുഞ്ഞെൽദോയിൽ പുതുമുഖം ഗോപിക ഉദയനാണ് നായികാ. വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കെട്ട്യോളാണ് മാലാഖക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ചിത്രമാണ് കുഞ്ഞെൽദോ. കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി വേഷമിടുന്നത്. ചിത്രത്തിന്റെതായി പോസ്റ്റററുകളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മനസ് നന്നാവട്ടെ മതമേതങ്കിലുമാവട്ടെ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയത്. പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രം കൂടിയാണ് കുഞ്ഞൊല്‍ദോ. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാം ആണ് ചിത്രസംയോജനം. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.