മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ ബാനറുകളിലൊന്നായ ഓഗസ്റ്റ് ഫിൽംസിന്റെ സാരഥിളിലൊരാളാണ് ഷാജി നടേശൻ. ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുള്ള ഓഗസ്റ്റ് ഫിലിംസ്, ഇപ്പോൾ ഫെല്ലിനി ഒരുക്കിയ ഒറ്റ് എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. തമിഴിലും മലയാളത്തിലുമായൊരുക്കിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോഴിതാ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയുടെ പാൻ ഇന്ത്യൻ സാധ്യതകളെ കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബഡ്ജറ്റ് എന്നതും മാർക്കറ്റ് എന്നതും മലയാള സിനിമയ്ക്കു ഇപ്പോഴും ഒരു വിഷയം തന്നെയാണെന്ന് ഷാജി നടേശൻ പറയുന്നു. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് പോലും 150-200 കോടി ബഡ്ജറ്റിന്റെ സിനിമയെടുക്കുക റിസ്‌കാണ് എന്നാണ് അദ്ദേഹം പറയുന്നത്.
എന്നാൽ അവരും കൂടിയുൾപ്പെട്ട വമ്പൻ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ദുല്‍ഖര്‍, പൃഥ്വിരാജ്, ടോവിനോയെപ്പോലുള്ള താരങ്ങള്‍ ഇന്ത്യയാകെ അറിയുന്ന താരങ്ങളായി മാറിയത് കൊണ്ട് തന്നെ, എല്ലാവരും ഉള്‍പ്പെടുന്ന വലിയ സിനിമ ഉണ്ടായാല്‍ നന്നായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഓള്‍ ഇന്ത്യ ലെവലില്‍ റിലീസ് ചെയ്യാവുന്ന തരത്തിലുള്ള ഒരു പ്രമേയവും പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളും ഉണ്ടെങ്കിൽ തന്നെ വലിയ ഒരു തുക സിനിമയ്ക്കു കളക്ഷൻ ലഭിക്കുമെന്നാണ് അദ്ദേഹം വിശദമാക്കുന്നത്. വലിയ തുക മുടക്കാന്‍ ധൈര്യമുള്ള പ്രൊഡക്ഷന്‍ കമ്പനികള്‍ മലയാളത്തില്‍ ഇല്ലെന്നതാണ് ഒരു വിഷയമെന്നും, ഇത്രയും റിസ്‌ക് എടുത്താല്‍ അത് തിരിച്ച് കിട്ടുമോയെന്ന പേടി എല്ലാവരുടെയുമുള്ളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.