[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

“ബഹുമാനപ്പെട്ട ഋഷിരാജ്‌ സിംഗ് സർ, സാജൻ ബേക്കറിയെ കുറിച്ചുള്ള അങ്ങയുടെ വാക്കുകൾ ഞങ്ങൾ അത്രയേറെ വിലമതിക്കുന്നു…” : അജു വർഗീസ് !!

കേരള ഐപിഎസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗ് അജു വർഗീസ് നായകനായി അഭിനയിച്ച ചിത്രമായ സാജൻ ബേക്കറി Since 1962- നെക്കുറിച്ച് നടത്തിയ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ നടൻ അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു ആ കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ: ബഹുമാനപ്പെട്ട ഋഷിരാജ്‌ സിംഗ് സർ, സാജൻ ബേക്കറിയെ കുറിച്ചുള്ള അങ്ങയുടെ വാക്കുകൾ ഞങ്ങൾ അത്രയേറെ വിലമതിക്കുന്നു. നന്ദി സർ അദ്ദേഹത്തിന്റെ വാക്കുകൾ. കാലം മാറി പുതിയ കാലത്തിനനുസരിച്ച് സിനിമയിൽ കാണിക്കാൻ ഒരുപാട് വെറൈറ്റി വിഷയങ്ങളും വന്നിട്ടുണ്ട്. കാലത്തിനനുസരിച്ച് പുതിയ പുതിയ കഥാപാത്രങ്ങളും വരികയാണ്, പക്ഷേ നാം വർഷങ്ങളായി കണ്ടുവളർന്ന കഥാപാത്രങ്ങൾ പല ഭാഷകളിലും ഇല്ലാതാകുന്നു. സഹോദരൻ, ഓപ്പോൾ, വയസ്സായ അച്ഛൻ, അമ്മ തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ഇപ്പോഴത്തെ സിനിമകളിൽ വലിയ പ്രാധാന്യം ഇല്ലാതെയാണ് കാണിക്കുന്നത്.

മോഹൻലാലിന്റെ ബാലേട്ടൻ, മമ്മൂട്ടിയുടെ വാത്സല്യം, പത്മരാജൻ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം മുതലായവയെ പോലുള്ള സിനിമകൾ കാണാൻ പറ്റാത്തതിന്റെ വിഷമത്തിലാണ് ഞാൻ. സാജൻ ബേക്കറിയിൽ പഴയകാലങ്ങളിൽ പോലെ സഹോദരി സഹോദരന്മാർ തമ്മിലുള്ള ബന്ധം കാണിക്കുന്നതിനു വേണ്ടിയുള്ള ഒരു ശ്രമം നന്നായിട്ട് നടന്നിട്ടുണ്ട്.

അച്ഛന്റെ ബേക്കറി ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടി സഹോദരി സഹോദരന്മാർ തമ്മിലുള്ള മത്സരമാണ് ഈ സിനിമയിലെ പ്രമേയം. സഹോദരീ സഹോദരന്മാരായി അജു വർഗീസും ലെനയും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ഒരു സ്ത്രീയുടെ വിവാഹശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതും, വിവാഹ മോചനത്തിന് വേണ്ടിയുള്ള ശ്രമങ്ങളും, ഗ്രാമപ്രദേശത്തിലെ ഒരു സ്ത്രീക്ക് ഉയർന്ന വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള അവരുടെ ശ്രമങ്ങളും മറ്റും വ്യത്യസ്തമായ ഒരു രീതിയിൽ ഈ സിനിമയിൽ കാണിച്ചിട്ടുണ്ട്.

സഹ നടീനടന്മാർ ആയിരുന്ന അജു വർഗീസും ലെനയും ഈ ചിത്രത്തോടെ കൂടി മികച്ച നടിയും നടനും ആണെന്ന് തെളിയിക്കുകയാണ് ഉണ്ടായത്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള അജുവർഗീസ് അഭിനയമല്ല ഈ സിനിമയിൽ, അച്ഛനായും മകനായും വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് വേണ്ടി ലെന ഒരുപാട് പരിശ്രമിച്ചിട്ടുണ്ട് എന്ന് സിനിമയിൽ അവരുടെ ശരീരഭാഷയും അഭിനയവും കണ്ടാൽ മനസ്സിലാകും. തന്റെ ആദ്യസിനിമയായ സ്നേഹത്തിൽ തുടങ്ങി, മലയാളസിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു നടിയായി ലെന ഈ സിനിമയോട് കൂടി മാറിക്കഴിഞ്ഞു. ഏറെക്കാലത്തിന് ശേഷമാണ് ഗണേഷ് കുമാറിന്റെ ഒരു മുഴുനീള കഥാപാത്രം കാണുന്നത്. ഈ സഹോദരങ്ങളുടെ അമ്മാവന്റെ കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഗണേഷ് കുമാറിന് സാധിച്ചിട്ടുണ്ട്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി നല്ലൊരു സിനിമ ചെയ്യാൻ സംവിധായകൻ അരുൺ ചന്തുവിനായി. നാം എല്ലാവരും ബൺ കഴിക്കാറുണ്ട് എന്നാൽ ജാഫർ ഇടുക്കി ഈ സിനിമയിൽ ക്രീം ബൺ കഴിക്കുന്ന രംഗം വളരെ നല്ല രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. രഞ്ജിതാ മേനോൻ, ഗ്രേസ് ആന്റണി, ഭഗത്, ജയൻ ചേർത്തല, രമേശ് പിഷാരടി തുടങ്ങിയവരുടെ കഥാപാത്രങ്ങൾ നല്ല അഭിനയം കാഴ്ച വച്ചിട്ടുണ്ട്.

ദൃശ്യം സിനിമയിൽ തൊടുപുഴയുടെ സൗന്ദര്യം പകർത്തിയത് പോലെ, സാജൻ ബേക്കറിയും റാന്നി ടൗണും മനോഹരമായി ഒപ്പിയെടുക്കാൻ ക്യമാറാമാൻ ഗുരുപ്രസാദിന് സാധിച്ചിട്ടുണ്ട്. സാധാരണ ഒരു സിനിമയിൽ ഇന്റർവെല്ലിന് മുമ്പ് ഒരു പാട്ട് ഇന്റർവെല്ലിന് ശേഷം ഒരു പാട്ട് എന്ന രീതിയിൽ ഒതുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ സിനിമയിലെ ആത്മാവ് പാട്ടുകളാണ്. സിനിമയുടെ ഫീൽ നിലനിർത്തുന്നതിൽ പ്രശാന്ത് പിള്ളയുടെ സംഗീതവും സഹായകരമായിട്ടുണ്ട്.

ഈ സിനിമയുടെ എല്ലാ രംഗങ്ങളും ആസ്വദിക്കുന്നതിനായി എല്ലാവരും കുടുംബസമേതം തിയേറ്ററിൽ പോയി കാണേണ്ട സിനിമയാണ് സാജൻ ബേക്കറി Since 1962.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

1 week ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

1 week ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

1 week ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

1 week ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

2 weeks ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

2 weeks ago

This website uses cookies.