മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഈ കഴിഞ്ഞ ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ അന്ന് തന്നെ മോഹൻലാലും ജോയിൻ ചെയ്തു. ഗുസ്തിയുടെ പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന് കഥ ഒരുക്കിയത് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ രചിച്ചത് പി എസ് റഫീക്കുമാണ്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബംഗാളി നടി കാത്ത നന്ദി, ഹിന്ദി നടൻ രാജ്പാൽ യാദവ്, മറാത്തി നടി സോണാലി, മലയാള നടൻ ഹരീഷ് പേരാടി, കന്നഡ നടൻ ഡാനിഷ് തുടങ്ങി ഒട്ടേറെ കലാകാരൻമാർ വേഷമിടുന്നുണ്ട്. തമിഴിൽ നിന്ന് ഉലകനായകൻ കമൽ ഹാസൻ, ജീവ എന്നിവരും ഇതിൽ അതി വേഷം ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു.
ഇപ്പോഴിതാ കമൽ ഹാസന് തന്റെ തിരക്കുകൾ കാരണം ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിക്കില്ലെന്നും. അദ്ദേഹത്തിന് പകരം കാന്താര എന്ന പാൻ ഇന്ത്യൻ ഹിറ്റ് കന്നഡ ചിത്രത്തിലൂടെ പോപ്പുലറായ നടനും സംവിധായകനുമായ റിഷാബ് ഷെട്ടി എത്തുമെന്നുമാണ് സൂചന. ഈ കാര്യത്തിൽ ഔദ്യോകികമായ ഒരു സ്ഥിരീകരണവും ഇത് വരെ ലഭിച്ചിട്ടില്ലെങ്കിലും റിഷാബ് ഷെട്ടി ഈ ചിത്രത്തിന്റെ ഭാഗമായേക്കാമെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.