1997 ൽ ആണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന വമ്പൻ ഹിറ്റിലൂടെ കുഞ്ചാക്കോ ബോബൻ എന്ന നടൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിന്റെ വിജയത്തോടെ കേരളത്തിലെ യുവാക്കൾക്കിടയിൽ കുഞ്ചാക്കോ ബോബൻ തരംഗമായി മാറി. ക്യാമ്പസുകളുടേയും കോളേജ് പിള്ളേരുടെയും ഹരമായി മാറിയ കുഞ്ചാക്കോ ബോബന് ഒരുപാട് പെൺകുട്ടികളും ആരാധികമാരായി ഉണ്ടായിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ആ ആരാധികമാരുടെ കൂട്ടത്തിൽ ഒരാളായിരുന്നു താനുമെന്നു സൂചിപ്പിച്ചു കൊണ്ട് പ്രശസ്ത ഗായിക റിമി ടോമി പങ്കു വെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ഇരുപതു വർഷം മുൻപ്, കുഞ്ചാക്കോ ബോബനെ കാത്ത് നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളുടെ ചിത്രമാണ് അത്. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് മേടിക്കാൻ ഏറെ ആരാധനയോടെ നിൽക്കുന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ ഒരാൾ റിമി ടോമിയാണ് എന്നതാണ് ആ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.
20 വർഷം മുൻപുള്ള ഈ ഫോട്ടോ ഇപ്പോ തപ്പി എടുത്ത ആൾക്ക് ഉമ്മ എന്നാണ് റിമി ടോമി പറയുന്നത്. റിമി ടോമിയുടെ വാക്കുകൾ ഇപ്രകാരം, നിറം സിനിമ ഹിറ്റായ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം. അങ്ങനെ ആ ടൈമിൽ ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ അന്ന് പത്രത്തിൽ വന്നപ്പോൾ പാല അൽഫോൺസ് കോളേജിൽ ഒന്നൂടെ സ്റ്റാർ ആയി മാറി ഞാൻ. ഇന്നലെ ചാക്കോച്ചൻ തന്നെ ആണ് ഈ ഫോട്ടോ എനിക്ക് അയച്ച് തന്നതും. ഏതായാലും പിന്നീട് ഗായികയായും സിനിമാ താരമായും ടെലിവിഷൻ അവതാരകയായുമെല്ലാം പ്രശസ്തയായ റിമി ടോമിക്ക് താൻ ഏറെ ആരാധിച്ച കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്ത് ആവാനും സാധിച്ചു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.