[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിങ്ങൾ തന്ന ആ വിശേഷണത്തിന് നന്ദി, അവരാണ് യഥാർഥ രാജ്ഞിമാർ; ചുട്ട മറുപടിയുമായി റിമ കല്ലിങ്കൽ..!

മലയാള സിനിമയിലെ പ്രശസ്ത നടിയും സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സി യുടെയും നേതൃനിരയിൽ ഉള്ള റിമ കല്ലിങ്കൽ എന്തും തുറന്നു പറയുകയും പ്രതികരിക്കുകയും ചെയ്യുന്ന പുതിയ തലമുറയുടെ വക്താവ് കൂടിയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിനു കളിയാക്കുന്ന തരത്തിൽ കമന്റിട്ടയാളോട് ചുട്ട മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു കാട്ടുവാസിയെന്നു കമന്റ് ചെയ്ത യുവാവിനാണ് റിമയുടെ കിടിലൻ മറുപടി.

അയാൾ തന്ന വിശേഷണത്തിനു നന്ദിയുണ്ടെന്നും അവരാണ് കാട്ടിലെ യഥാർഥ റാണിമാരെന്നുമായിരുന്നു റിമ കല്ലിങ്കൽ മറുപടിയായി പറഞ്ഞത്. സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ നിന്നുള്ള ചില ചിത്രങ്ങളാണ് നടി പങ്കു വെച്ചിരിക്കുന്നത്. നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രങ്ങൾക്ക് താഴെ ഒരു യുവാവ് കമന്റ് ഇട്ടത്. അതിനു റിമ കല്ലിങ്കൽ നൽകിയ മറുപടി ശ്രദ്ധേയമാണ്. ആദിവാസിയെന്നാണ് നിങ്ങൾ ഉദേശിച്ചത് എങ്കിൽ ആ വിശേഷണത്തിനു നന്ദിയുണ്ട് എന്നും അവരാണ് യഥാർഥ രാജാവും റാണിയുമെന്നും റിമ പറയുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം അടിച്ചു മാറ്റിയാണോ ട്രിപ്പിന് പോയത് എന്നു ചോദിച്ച ഒരാളോട് റിമ പറഞ്ഞത് അതെ, 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി എന്നാണ്. കൊറോണ വരും, വീട്ടിൽ പോകാൻ പറഞ്ഞ ആളോട് ഈ യാത്ര ഒരുപാട് മുൻപേ നടത്തിയത് ആണെന്നും ഒരിക്കൽ കൂടി അങ്ങോട്ടെക്കു തന്നെ യാത്ര ചെയ്യാൻ താത്പര്യമുണ്ടെന്നും കൂടി റിമ പറയുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.