മലയാള സിനിമയിലെ പ്രശസ്ത നടിയും സംവിധായകൻ ആഷിഖ് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സി യുടെയും നേതൃനിരയിൽ ഉള്ള റിമ കല്ലിങ്കൽ എന്തും തുറന്നു പറയുകയും പ്രതികരിക്കുകയും ചെയ്യുന്ന പുതിയ തലമുറയുടെ വക്താവ് കൂടിയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിനു കളിയാക്കുന്ന തരത്തിൽ കമന്റിട്ടയാളോട് ചുട്ട മറുപടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് റിമ കല്ലിങ്കൽ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു കാട്ടുവാസിയെന്നു കമന്റ് ചെയ്ത യുവാവിനാണ് റിമയുടെ കിടിലൻ മറുപടി.
അയാൾ തന്ന വിശേഷണത്തിനു നന്ദിയുണ്ടെന്നും അവരാണ് കാട്ടിലെ യഥാർഥ റാണിമാരെന്നുമായിരുന്നു റിമ കല്ലിങ്കൽ മറുപടിയായി പറഞ്ഞത്. സ്പെയ്ൻ യാത്രയ്ക്കിടയില്‍ സന്ദർശിച്ച കൊട്ടാരത്തിൽ നിന്നുള്ള ചില ചിത്രങ്ങളാണ് നടി പങ്കു വെച്ചിരിക്കുന്നത്. നിങ്ങളെ കാണാൻ കാട്ടുവാസിയെ പോലെ ഉണ്ടെന്നായിരുന്നു ആ ചിത്രങ്ങൾക്ക് താഴെ ഒരു യുവാവ് കമന്റ് ഇട്ടത്. അതിനു റിമ കല്ലിങ്കൽ നൽകിയ മറുപടി ശ്രദ്ധേയമാണ്. ആദിവാസിയെന്നാണ് നിങ്ങൾ ഉദേശിച്ചത് എങ്കിൽ ആ വിശേഷണത്തിനു നന്ദിയുണ്ട് എന്നും അവരാണ് യഥാർഥ രാജാവും റാണിയുമെന്നും റിമ പറയുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം അടിച്ചു മാറ്റിയാണോ ട്രിപ്പിന് പോയത് എന്നു ചോദിച്ച ഒരാളോട് റിമ പറഞ്ഞത് അതെ, 19 ലക്ഷം നഷ്ടത്തിൽ നിന്നും അടിച്ചു മാറ്റി എന്നാണ്. കൊറോണ വരും, വീട്ടിൽ പോകാൻ പറഞ്ഞ ആളോട് ഈ യാത്ര ഒരുപാട് മുൻപേ നടത്തിയത് ആണെന്നും ഒരിക്കൽ കൂടി അങ്ങോട്ടെക്കു തന്നെ യാത്ര ചെയ്യാൻ താത്പര്യമുണ്ടെന്നും കൂടി റിമ പറയുന്നുണ്ട്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.