സൂപ്പർതാര ചിത്രങ്ങളിൽ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിൽ സംഘട്ടനരംഗങ്ങൾ ചിട്ടപ്പെടുത്തിയ സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവ സംവിധാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ഇതിനോടകം തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നതിൽ ചുക്കാൻപിടിച്ച ഇദ്ദേഹം അറിയപ്പെടുന്നത് സ്റ്റണ്ട് സിൽവ എന്നാണ്. മിസ്റ്റർ ഫ്രോഡ്, ലോഹം, ഒപ്പം, ഊഴം തുടങ്ങി നിരവധി മലയാള ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയെങ്കിലും ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തിയതോടെയാണ് സ്റ്റണ്ട് സിൽവ മലയാളികൾക്ക് കൂടുതൽ സുപരിചിതൻ ആവുന്നത്. ആക്ഷൻ രംഗങ്ങൾ ചിട്ടപ്പെടുത്തി സംവിധാനത്തിന് പാഠങ്ങൾ പഠിച്ച സ്റ്റണ്ട് സിൽവ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ നടി റിമ കല്ലിങ്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിരവധി ഭാഷകളിൽ ഇതിനോടകം പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് സിൽവ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലാണ് ഒരുങ്ങുന്നത്. ഏകദേശം പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിമ കല്ലിങ്കൽ തമിഴിൽ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുന്നത്. 2011- ൽ ഭരതിന്റെ ജോഡിയായി വലിയ പ്രതീക്ഷയോടെ യുവൻ യുവതി എന്ന ചിത്രത്തിലാണ് റിമ കല്ലിങ്കൽ ഏറ്റവും ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രം നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ഈ ചിത്രത്തിന്റെ പരാജയത്തോടെ താൻ ഉടനെ ഒന്നും ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാവുകയില്ലയെന്ന് റിമ കല്ലിങ്കൽ അന്ന് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ 10 വർഷങ്ങൾക്ക് ശേഷം തനിക്ക് അനുയോജ്യമെന്ന് തോന്നിയിരിക്കുന്ന ഒരു തമിഴ് ചിത്രത്തിൽ റിമ അഭിനയിക്കാൻ ഒരുങ്ങുകയാണ്. തെന്നിന്ത്യൻ താരറാണി സായി പല്ലവിയുടെ സഹോദരി പൂജ കൃഷ്ണനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ പൂജ കൃഷ്ണക്ക് ഇതിനോടകം വലിയ ആരാധകവൃന്ദം സോഷ്യൽ മീഡിയയിൽ രൂപപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ സമുദ്രക്കനി, തിരുടാ തിരുടി എന്ന ചിത്രത്തിലെ സംവിധായകൻ സുബ്രഹ്മണ്യം ശിവ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റണ്ട് സിൽവ ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു ചിത്രം തീർച്ചയായും ഒരു ആക്ഷൻ ചിത്രമായിരിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുക. എന്നാൽ ഈ ചിത്രം ഒരു ഫീൽ ഗുഡ് മൂവി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനോടകം ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾ പുരോഗമിച്ചു വരികയാണ്. റിലീസ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.