കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത സംവിധായികയും മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സിയിലെ പ്രമുഖ അംഗവുമായ വിധു വിൻസെന്റ്, ഡബ്ള്യു സി സിയിൽ നിന്ന് രാജി വെച്ചത്. തൊട്ടടുത്ത ദിവസം തന്നെ തന്റെ രാജിക്കത്തു സോഷ്യൽ മീഡിയ വഴി പുറത്തു വിടുകയും, അതിലൂടെ താൻ എന്ത്കൊണ്ട് രാജി വെച്ചു എന്നുള്ള കാര്യം വിശദമായി തന്നെ ഏവരോടും പറയുകയും ചെയ്തു. ഡബ്ള്യു സി സിയുടെ നേതൃ നിരയുടെ പല നിലപാടുകളെക്കുറിച്ചും തുറന്നുള്ള വിമർശനം വിധു വിൻസെന്റ് ആ പോസ്റ്റിലൂടെ നടത്തിയിരുന്നു. അതിനു ശേഷം ഒട്ടേറെ വിമർശന ശരങ്ങൾ ഡബ്ള്യു സി സിക്കെതിരെ പലരിൽ നിന്നായി പുറത്തു വന്നു. വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യർ, സഹസംവിധായിക ഐഷ സുൽത്താന, സ്റ്റെഫിയുടെ സഹായി റാഫി തുടങ്ങി ഒട്ടേറെ പേർ ഡബ്ള്യു സി സിയെ കുറിച്ചും അതിലെ അംഗമായ സംവിധായിക ഗീതു മോഹൻദാസിനെക്കുറിച്ചും ആരോപണവുമായി രംഗത്തെത്തി. ആദ്യം ഈ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയത് നടി പാർവതി തിരുവോത് ആണെങ്കിൽ, പിന്നീട് ഗീതു മോഹൻദാസും വിശദീകരവുമായി എത്തി. ഇപ്പോഴിതാ വനിതാ സംഘടനയുടെ തലപ്പത്തുള്ള നടി റിമ കല്ലിങ്കലും വിധു വിൻസെന്റ് വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്.
വിധുവിന് അവരുടെ പ്രൊഡ്യൂസർക്കൊപ്പം വർക്ക് ചെയ്യാനുള്ള ചോയ്സിനെ WCC ചോദ്യം ചെയ്തു എന്ന ആരോപണം തെറ്റാണ് എന്നും എന്നാൽ സ്റ്റാന്റപ്പിന്റെ പോസ്റ്ററിൽ ബി ഉണ്ണികൃഷ്ണന്റെ പേര് കണ്ടപ്പോൾ അകത്തു നിന്നും പുറത്തു നിന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു എന്നും റിമ പറയുന്നു. പാർവതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടില്ല എന്നും, പാർവതിയോടും വിധുവിനോടും പറഞ്ഞിട്ടില്ല എന്നും റിമ പറഞ്ഞു. ഒരിക്കലും WCC അങ്ങനെ പറയുകയും ഇല്ല എന്നും റിമ കല്ലിങ്കൽ കൂട്ടിച്ചേർത്തു. വിധുവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും അഞ്ജലിയും പാർവ്വതിയുമെല്ലാം വിധുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട് എന്നും റിമ വെളിപ്പെടുത്തി. പോയാല്‍ പൊക്കോട്ടേയെന്ന് വിചാരിക്കാന്‍ പറ്റുന്നയാളല്ല വിധു എന്ന് പറഞ്ഞ റിമ കല്ലിങ്കൽ വിധുവിന് ഒരു വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീയെന്ന നിലയ്ക്ക്, ഫെമിനിസ്റ്റ് എന്ന നിലയ്ക്കും WCC വിട്ട് പോകാൻ പറ്റും എന്ന് കരുതുന്നില്ല എന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. WCCയെ ബിൽഡ് ചെയ്തതിൽ വിധുവിന്റെ കോൺട്രിബ്യൂഷൻ ഒരിക്കലും മായ്ച് കളയാൻ പറ്റില്ല എന്നത് റിമ കല്ലിങ്കൽ എടുത്തു പറയുന്നു. തിങ്ക് മീഡിയക്ക് വേണ്ടി മനില സി മോഹൻ നടത്തിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കൽ ഈ കാര്യങ്ങൾ വിശദീകരിച്ചത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.