മലയാളത്തിലെ യുവനടിന്മാർക്കെതിരെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് സൈബർ ആക്രമണം. വളരെ അസഭ്യമായ ഭാഷയിലൂടെയാണ് നടിമാരുടെ പോസ്റ്റിന് താഴെ ഈ കൂട്ടർ കമന്റ് രേഖപ്പെടുത്തുന്നത്. അടുത്തിടെ നടി അനശ്വര രാജൻ 18 വയസ്സ് തികഞ്ഞപ്പോൾ പങ്കുവെച്ച ചിത്രത്തിന് താഴെ സദാചാര വാദികൾ നടത്തിയ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയം ആയത്. ഈ കൂട്ടർക്ക് ശക്തമായ മറുപടിയുമായി അതേ വസ്ത്രം ധരിച്ചു താരം മറുപടിയും നൽകിയിരുന്നു. അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കലാണ് ആദ്യം രംഗത്തെത്തിയത്. അത്ഭുതം, സ്ത്രീകൾക്ക് കാലുകളുണ്ട് എന്ന അടിക്കുറിപ്പോട് കൂടി റിമ കല്ലിങ്കൽ സ്വിമിങ് സ്യുട്ടിൽ നടന്നു വരുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹാഷ്ടാഗും ഇതിനോടൊകം വൈറലായി കൊണ്ടിരിക്കുകയാണ്.
റിമ കല്ലിങ്കലിന് ഇപ്പോൾ പിന്തുണയുമായി മലയാളത്തിലെ യുവ നടിമാർ രംഗത്ത് എത്തിയിരിക്കുകയാണ്. ലൂക്ക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഹാന തന്റെ കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രവും ഒരു വലിയ കുറിപ്പും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. അഹാനയുടെ ലൗവ് ലെറ്റർ ടു സൈബർ ബുള്ളിസ് എന്ന വിഡിയോ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അനാർക്കലി മരക്കാറും പിന്തുണയുമായി വന്നിരിക്കുകയാണ്. എസ് വീ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗോട് കൂടിയാണ് കാലുകൾ കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഡലും അഭിനേത്രിയുമായ കനി കുസൃതി കാലുകൾ കൊണ്ട് യോഗ ചെയ്യുന്ന ഒരു വീഡിയോയിലൂടെയാണ് റിമ കല്ലിങ്കലിനെ സ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുപാട് നായികമാർ ഇപ്പോൾ ഹാഷ്ടാഗുമായി രംഗത്ത് വരുന്നുണ്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച…
ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
This website uses cookies.