മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ ഉള്ള പ്ലാനിലാണ് താനെന്നു വെളിപ്പെടുത്തുകയാണ് ഓസ്കാർ അവാർഡ് ജേതാവായ, മലയാളിയായ റസൂൽ പൂക്കുട്ടി. സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെ സൗണ്ട് ഡിസൈനിങ്ങിനു ആണ് റസൂൽ പൂക്കുട്ടി ഓസ്കാർ അവാർഡ് നേടിയത്. ഒട്ടേറെ ഇന്ത്യൻ ചിത്രങ്ങൾക്ക് വേണ്ടി സൗണ്ട് ഡിസൈൻ ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുന്ന കാര്യം ആലോചിക്കുകയാണ്. ആനന്ദ് രചിച്ച ഗോവര്ധന്റെ യാത്രകൾ എന്ന കഥയാണ് താൻ ആലോചിക്കുന്നത് എന്നും അത് സിനിമ ആക്കാനുള്ള അവകാശം ആനന്ദ് തന്നിട്ടുണ്ട് എന്നും റസൂൽ പൂക്കുട്ടി പറയുന്നു. ചിത്രത്തിലെ നായക വേഷം ചെയ്യാൻ മമ്മൂട്ടിയാണ് ചേർന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ തിരക്കഥ ഒന്നും ആയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഏതായാലും ഒരുപാട് വൈകാതെ ചിത്രം ഉണ്ടാകുമോ എന്നും ഉണ്ടെങ്കിൽ തന്നെ എന്നായിരിക്കും ആരംഭിക്കുക എന്നും അറിയാൻ സാധിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ആരാധകർ.
മോഹൻലാലിനെ നായകനാക്കി ഒരു വെബ് സീരിസും താൻ പ്ലാൻ ചെയ്യുന്നുണ്ട് റസൂൽ പൂക്കുട്ടി നേരത്തെ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും മമ്മൂട്ടി- റസൂൽ പൂക്കുട്ടി ചിത്രം സംഭവിക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. കഴിഞ്ഞ ദിവസം 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‍കാരം സ്വീകരിക്കാൻ റസൂൽ ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടിയാവട്ടെ ഇപ്പോൾ തന്റെ തെലുങ്കു ചിത്രമായ ഏജന്റിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹംഗറിയിലാണ്. അഖിൽ അക്കിനേനി ആണ് ഈ ചിത്രത്തിലെ നായകൻ. ഏജന്റ് കൂടാതെ ഭീഷ്മ പർവ്വം, പുഴു എന്നിവയാണ് ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. അതിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, സിബിഐ 5 എന്നിവയും മമ്മൂട്ടി കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.