മലയാളത്തിന്റെ മഹാനടന്മാരും മെഗാതാരങ്ങളുമായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരു വലിയ ഇടവേളക്ക് ശേഷം ഒരുമിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്. റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ- മമ്മൂട്ടി ടീം ഒന്നിക്കുന്ന രണ്ടു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഒരെണ്ണത്തിൽ മമ്മൂട്ടി നായകനായി എത്തുകയും മോഹൻലാൽ അതിഥി വേഷം ചെയ്യുകയും, രണ്ടാമത്തേതിൽ മോഹൻലാൽ നായകനായി എത്തുകയും മമ്മൂട്ടി അതിഥി വേഷത്തിലെത്തുകയും ചെയ്യുമെന്നാണ് വാർത്തകൾ വന്നത്.
ആശീർവാദ് സിനിമാസ്, മമ്മൂട്ടി കമ്പനി എന്നിവർ ഈ പ്രൊജെക്ടുകൾക്ക് വേണ്ടി ഒന്നിച്ചു പ്രവർത്തിക്കുമെന്നും വാർത്തകൾ വന്നു. ഇപ്പോഴിതാ, മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്ന ഇതിലെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണെന്നുള്ള വിവരമാണ് വരുന്നത്. ഇ ടി വി ഭാരത് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈ ചിത്രം ഒരുക്കുന്നത് ശ്രീലങ്ക, കേരളം, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിൽ ആയാവും. ശ്രീലങ്കയിൽ 30 ദിവസം ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിന് ഷൂട്ടിംഗ് അനുമതികൾ വാങ്ങാനായി, മഹേഷ് നാരായണൻ, നിർമ്മാതാവ് ആന്റോ ജോസഫ്, സി വി സാരഥി എന്നിവർ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയെ സെപ്റ്റംബർ 15 നു കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അതിഥി വേഷമാണ് മോഹൻലാൽ ചെയ്യുക എന്ന് വാർത്തയുണ്ട്. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, സുരേഷ് ഗോപി എന്നിവരും ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ സുരേഷ് ഗോപി പിന്മാറിയതോടെയാണ് ആ വേഷത്തിലേക്ക് മോഹൻലാൽ എത്തിയതെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ഏതായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.