ഈ അടുത്തകാലത്തു സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു വിവാദം, നാദിർഷ ഒരുക്കിയ ജയസൂര്യ ചിത്രമായ ഈശോയുടെ പേരിനെ ചൊല്ലി ആയിരുന്നു. ആ പേര് ഇട്ടതിലൂടെ സംവിധായകൻ ക്രിസ്ത്യൻ മതവിഭാഗക്കാരെ അവഹേളിച്ചു എന്ന് പറഞ്ഞു കുറച്ചു പേര് രംഗത്ത് വരികയും നാദിർഷാക്കും ആ ചിത്രത്തിനും എതിരെ സൈബർ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. പിന്നീട് കോടതി വരെ ഇടപെട്ട ഈ വിഷയത്തിൽ സിനിമയ്ക്കു അനുകൂലവുമായ വിധിയാണ് വന്നതെങ്കിലും, ആ വിവാദം കെട്ടടങ്ങാതെ തന്നെ നിന്നു. സമീപകാലത്ത് ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരായ മലയാള സിനമയില്‍ നടക്കുന്ന ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് ഈ സിനിമയ്ക്കു ഈശോ എന്ന് പേര് നൽകിയതെന്ന് വരെ ആരോപണം ഉയർന്നു. ഇപ്പോഴിതാ ഇത്തരം പ്രവര്‍ത്തികള്‍ സിനിമയില്‍ കൂടുതല്‍ സജീവമാണെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടും, മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ വരെ ഇത്തരം അജണ്ടകളുടെ ഭാഗമാണ് എന്ന് പറഞ്ഞു കൊണ്ടും മുന്നോട്ടു വന്നിരിക്കുകയാണ് ഡോ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപോലീത്ത.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസനം മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ കാണാപ്പുറങ്ങള്‍ ഈശോയും ഈശോ എന്ന സിനിമയും’- എന്ന സംവാദത്തില്‍ സംസാരിച്ചു കൊണ്ടിരിക്കെ ആണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. 1980-90 കളിലെ സിനിമകളില്‍ അച്ഛന്‍മാരുടേയും മറ്റുമായി നിരവധി ക്രൈസ്തവ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു എന്നും അകാശദൂത്, മൃഗയ എന്നീ ചിത്രങ്ങളിലെയൊക്കെ ക്രൈസ്തവ ബിംബങ്ങള്‍ വളരെ പോസിറ്റീവ് ആശയം നൽകുന്ന രീതിയിൽ അവതരിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റോമന്‍സ്, വിശുദ്ധൻ, അസുരവിത്ത് ഇങ്ങനെയുള്ള ചിത്രങ്ങളിലേക്ക് വരുമ്പോള്‍ ആ സമീപനത്തിൽ വലിയ മാറ്റം വന്നു എന്നും ഇതിനെല്ലാം പിന്നില്‍ കൃത്യമായ അജണ്ടയും ബിസിനസ്സും ഉണ്ടെന്നും അദ്ദേഹം പറയുന്നു. 2018 മാര്‍ച്ച് 28 നു ലൂസിഫർ എന്ന ചിത്രം റിലീസ് ആയ ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ആ സമയത്ത് നെറ്റില്‍ തിരഞ്ഞത് ഇല്യൂമിനാറ്റി അല്ലെങ്കില്‍ ലൂസിഫര്‍ എന്നാണെന്നും സാത്താനിക് ആരാധനയുടെ ചിഹ്നങ്ങള്‍ വാരിവിതറുകയാണ് ഇത്തരം ചിത്രങ്ങളിലൂടെ എന്നും അദ്ദേഹം ആരോപിക്കുന്നു. മമ്മൂട്ടിയൊക്കെ വലത് ചെവിയില്‍ കടുക്കനിട്ട് നടക്കുന്നത് 45 കോടി രൂപ വാങ്ങിച്ചിട്ടാണ് എന്നും അദ്ദേഹം പറയുന്നു. ഇനി വരുന്ന ഈശോയും ചേരയും ഒക്കെ ഇത്തരം ക്രിസ്ത്യൻ വിരുദ്ധ അജണ്ടയുടെ ഭാഗമാണ് എന്നാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.