നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാൾസ് എന്റർപ്രൈസസ്’. നർമ്മ മുഹൂർത്തങ്ങളിലൂടെ അണിയിച്ചൊരുക്കിയ ചിത്രം ഒരു ഫാമിലി സറ്റയർ ഡ്രാമയായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മെയ് 19നു റിലീസിന് ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇടം പിടിക്കുന്നത്.
ചിത്രത്തിൻറെ അന്താരാഷ്ട്ര വിതരണാവകാശം റിലയൻസ് സ്വന്തമാക്കിയതായാണ് ഔദ്യോഗികമായി പുറത്തുവരുന്ന റിപ്പോർട്ട്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ളയിടങ്ങളിലാണ് റിലയൻസ് എന്റർടൈൻമെന്റ് ചിത്രം റിലീസിനെത്തിക്കുന്നത്. നേരത്തെ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻറെ ഗൾഫ് വിതരണാവകാശം എപി ഇന്റർനാഷണൽ സ്വന്തമാക്കിയിരുന്നു. നിലവിൽ റിലീസ് പുതുക്കിയ തീയതിയാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ ചിത്രത്തിൻറെ സെൻസർ സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വന്നതിനുശേഷം ആണ് ചിത്രം മെയ് 19ലേക്ക് മാറ്റിയത്. മുംബൈയിൽ കഴിഞ്ഞ ആഴ്ച്ച നടന്ന പ്രീമിയർ പ്രദർശനത്തിനു ശേഷമാണ് ചിത്രത്തിൻറെ വിതരണ അവകാശം റിലയൻസ് സ്വന്തമാക്കിയത്. അറുപതിൽപരം രാജ്യങ്ങളിൽ റിലയൻസിന് തിയേറ്റർ വിതരണശ്രിംഗലയുണ്ട്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഉർവശി , കലൈയരസൻ ബാലുവര്‍ഗീസ്, ഗുരു സോമസുന്ദരം, , അഭിജശിവകല, മണികണ്ഠൻ ആചാരി,വിനീത് തട്ടിൽ,മാസ്റ്റർ വസിഷ്ട്ട്,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ,ഭാനു, മൃദുന, ഗീതി സംഗീതി, ആനന്ദ്ബാൽ തുടങ്ങിയവരാണ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്
സ്വരൂപ് ഫിലിപ്പ്, എഡിറ്റിംഗ് അച്ചു വിജയന്‍ എന്നിവരാണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.