മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം “ബറോസ്- നിധി കാക്കും ഭൂതം” റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടത് പ്രശസ്ത സംവിധായകൻ ഫാസിൽ ആണ്. മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കളും മോഹൻലാൽ നായകനായ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴും റിലീസ് ചെയ്ത ഡിസംബർ 25 നാണു ബറോസും എത്തുന്നത്. മേൽ പറഞ്ഞ രണ്ടു മോഹൻലാൽ ക്ലാസിക് ചിത്രങ്ങളും ഒരുക്കിയത് ഫാസിൽ ആയിരുന്നു.
കുട്ടികളുടെ ചിത്രമായ ബറോസ് പറയുന്നത് ഒരു പെൺകുട്ടിയും 400 വർഷം പ്രായമുള്ള ഒരു ഭൂതവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. രണ്ട് വർഷത്തോളമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മുഴുവനായി ത്രീഡിയിൽ ഒരുക്കിയ ഇന്ത്യയിലെ രണ്ടാമത്തെ മാത്രം ചിത്രമാണ് ബറോസ്.
ലിഡിയൻ നാദസ്വരം ഗാനങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയനാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ബി അജിത് കുമാറാണ്. ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും സബ്‌ടൈറ്റിലോടെ ഈ ചിത്രമെത്തുമെന്നാണ് സൂചന.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.