നീണ്ട കാത്തിരിപ്പിനൊടുവിൽ നിവിൻ പോളിയുടെ തമിഴ് ചിത്രം ‘റിച്ചി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 8 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ നിവിന്റെ ഗെറ്റപ്പും ടീസറും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഗൗതം രാമചന്ദ്രനാണ് ‘റിച്ചി’യുടെ സംവിധായകൻ. ചില പ്രത്യേക കാരണങ്ങളാൽ നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയായിരുന്നു. ഒരു ഗുണ്ടാകഥാപാത്രമായി നിവിൻ പോളി എത്തുന്ന ചിത്രം അലിവദാവര് കണ്ടന്റേ എന്ന കന്നട ചിത്രത്തിന്റെ റീമേക്കാണ്. റിച്ചിയുടെ കന്നട പതിപ്പിൽ നായകകഥാപാത്രത്തെ അവതരിപ്പിച്ചത് രക്ഷിത് ഷെട്ടിയായിരുന്നു.
തീര പ്രദേശത്തുള്ള റിച്ചി എന്ന ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. നിവിനും തമിഴ്താരം നാട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രദ്ധ ശ്രീനാഥാണ് ‘റിച്ചി’യിലെ നായിക. അശ്വിന് കുമാര്, പ്രകാശ് രാജ്, ലക്ഷ്മി ചന്ദ്രമൗലി തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
യെസ് സിനിമ കമ്പനിയുടെ ബാനറില് വിനോദ് ഷൊര്ണൂര്, ആനന്ദ് പയ്യന്നൂര് എന്നിവര് ചേര്ന്നാണ് നിര്മ്മാണം. അല്ഫോന്സ് പുത്രന്റെ സംവിധാനത്തില് നിവിന്-നസ്രിയ താരജോഡികള് ഒന്നിച്ച ‘നേരം’ തമിഴ്നാട്ടിൽ വന് വിജയമായതോടെ മലയാളത്തിലെ പോലെ തന്നെ തമിഴിലും നിവിൻ പോളിയ്ക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസിനായി ഉറ്റുനോക്കുകയാണ് ആരാധകർ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.