ഈ അടുത്തിടെ ഒടിടി റിലീസ് ആയി എത്തിയ മലയാള ചിത്രങ്ങളിൽ ഏറ്റവും മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രമാണ് ഇന്ദ്രൻസ് നായകനായി എത്തിയ ഹോം എന്ന ചിത്രം. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് റോജിൻ തോമസ് ആണ്. അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച ഫീല്‍ ഗുഡ് ചിത്രമെന്ന പേരും ഹോം നേടിക്കഴിഞ്ഞു. ഇന്ദ്രൻസ് നടത്തിയ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇന്ദ്രൻസിനൊപ്പം മഞ്ജു പിള്ളൈ, ശ്രീനാഥ് ഭാസി, നസ്ലിൻ, ജോണി ആന്റണി, വിജയ് ബാബു, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, ശ്രീകാന്ത് മുരളി, കെ പി എ സി ലളിത, കൈനകരി തങ്കരാജ് എന്നിവരും ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയെടുത്തു. ഇപ്പോഴിതാ ഈ ചിത്രവും മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴും തമ്മിലുള്ള ബന്ധം തപ്പി എടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ്. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഡോക്ടർ സണ്ണി ജോസഫ്. മണിച്ചിത്രത്താഴില്‍ തിലകന്റെ കഥാപാത്രം മോഹൻലാലിന്റെ സണ്ണി ജോസഫിനെ കുറിച്ച് പറയുമ്പോള്‍, ‘ആധുനിക മനശാസ്ത്രത്തിലെ ലോകപ്രശസ്തമായ രണ്ട് പ്രബന്ധങ്ങള്‍ ഈ നില്‍ക്കുന്ന രാവണന്റെയാ’ എന്ന ഡയലോഗാണ് പറയുന്നത്. ഇപ്പോൾ ഹോം എന്ന ചിത്രത്തിൽ സൈക്കോളജിസ്റ്റ് ആയി എത്തുന്ന വിജയ് ബാബു കഥാപാത്രത്തിന്റെ ക്ലിനിക്കിലെ മേശപ്പുറത്തു ഇരിക്കുന്ന പുസ്തകങ്ങൾക്ക് ആണ് പ്രേക്ഷകർ മണിച്ചിത്രത്താഴ് ബന്ധം കണ്ടു പിടിക്കുന്നത്. കാരണം ആ പുസ്തകങ്ങളുടെ പേര് ‘പ്രബന്ധം, ഡോ. സണ്ണി’ എന്നാണ്. മോഹൻലാലിൻറെ സണ്ണി എന്ന കഥാപാത്രം രചിച്ചു എന്ന് തിലകൻ കഥാപാത്രം പറയുന്ന ആ പ്രബന്ധങ്ങൾ ആണ് വിജയ് ബാബിബുവിന്റെ ഡോക്ടർ കഥാപാത്രത്തിന്റെ മുന്നിൽ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലെ സിനിമ പ്രേമികളുടെ കണ്ടെത്തൽ.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.