മലയാളികളുടെ പ്രിയ ഹാസ്യ താരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്ത റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾ ആണ് വൻ തുകയ്ക്ക് വിറ്റു പോയിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശങ്ങൾക്ക് ആയി നിരവധി ചാനലുകൾ ആയിരുന്നു രംഗത്തു എത്തിയിരുന്നത് എങ്കിലും ചിത്രം മഴവിൽ മനോരമയാണ് സ്വന്തമാക്കിയത്. 3.92 കോടി രൂപയ്ക്കാണ് ചിത്രം മഴവിൽ മനോരമ സ്വന്തമാക്കിയത്. റിലീസിന് മുൻപ് തന്നെ ഇത്രയേറെ വലിയ തുകയ്ക്ക് ചിത്രം സ്വന്തമാക്കുക എന്നത് തന്നെ ചിത്രത്തിന്റെ വിജയ പ്രതീക്ഷ ഇരട്ടി ആക്കിയിരിക്കുകയാണ്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ഇത്രയേറെ തുകയ്ക്ക് സ്വന്തമാക്കിയത് ഈ വര്ഷം ഇതാദ്യം ആണ്.
ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാർ ആയി എത്തുന്ന ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജയറാമിന്റെ കരിയറിലെ ഇന്നേ വരെ കാണാത്ത വേഷവും ശബ്ദാവതരണത്തിലൂടെയും ഞെട്ടിച്ച ട്രൈലെർ വളരെ മികച്ച പ്രതികരണങ്ങൾ ആണ് നേടിയത്. ഇത് തന്നെ ആയിരിക്കണം ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശത്തിനു വേണ്ടി ഉള്ള ആവശ്യകതയ്ക്കും കാരണം. ഫാമിലി കോമഡി ചിത്രം ആയി എത്തുന്ന ചിത്രത്തിന്റെ രചിച്ചിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്. നടനും നിർമ്മാതാവും ആയ മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രത്തിൽ അനുശ്രീ ആണ് നായിക. ധർമജൻ, അശോകൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിൽ മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം കുട്ടികളെ കൂടി ആകർഷിക്കും. ചിത്രം വിഷു റിലീസ് ആയി തീയറ്ററുകളിൽ എത്തുന്നു.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.