ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകൾക്കു മുൻപ് ആരംഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു മണിക്കൂറുകൾക്കകം റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ് കൂടി നടന്നതോടെ ആ ചിത്രം ചരിത്രം കുറിച്ച് കഴിഞ്ഞു. പറയുന്നത് താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചാണ്. അഡ്വാൻസ് ബുക്കിങ്ങിൽ ഒടിയൻ റെക്കോർഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന വേൾഡ് വൈഡ് ഫിലിംസ് തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. യു എ ഇയിലെ നോവ സിനിമാസ്, ബഹ്‌റൈൻ, വി ഓ എക്സ് സിനിമാസ് എന്നിവിടങ്ങളിൽ ആണ് ഗൾഫിലെ ഈ ചിത്രത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചത്. ഇത് കൂടാതെ ഓസ്ട്രേലിയ, പോളണ്ട് എന്നിവിടങ്ങളിലും ഒടിയൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
നോവ സിനിമാസിൽ 91 ഷോകൾ ആണ് ആദ്യ വീക്കെൻഡിൽ ഒടിയനു വേണ്ടി ചാർട്ട് ചെയ്തിരിക്കുന്നത്. ബഹറിനിൽ പത്തു ഷോകളുടെ ബുക്കിംഗ് തുടങ്ങിയപ്പോൾ വി ഓ എക്സ് സിനിമാസിൽ ഇരുപത്തിനാലു ഷോകളുടെ ബുക്കിംഗ് ആണ് തുടങ്ങിയത്. ഓസ്‌ട്രേലിയയിൽ 16 ഷോകളുടെ ബുക്കിംഗ് തുടങ്ങിയപ്പോൾ പോളണ്ടിൽ ഒടിയൻ ഫാൻ ഷോയുടെ ബുക്കിംഗ് ആണ് തുടങ്ങിയത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന എക്കാലത്തെയും വലിയ ഓവർസീസ് റിലീസ് ആണ് ഈ ചിത്രത്തിന് ലഭിക്കാൻ പോകുന്നത്. യു എസ് എ , യു കെ തുടങ്ങിയ സ്ഥലങ്ങളിലും റെക്കോർഡ് റിലീസ് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഒടിയൻ മലയാളം വേർഷനും തെലുങ്കു ഡബ്ബിങ് വേർഷനും ഒരേ ദിവസം തന്നെയാണ് റിലീസ് ചെയ്യാൻ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.