മോഹൻലാൽ നായകനായ ക്ലാസിക് ചിത്രമായ സ്ഫടികം വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഈ ചിത്രത്തിന്റെ 4K റീമാസ്റ്റർ വേർഷൻ അടുത്ത വർഷം ഫെബ്രുവരി ഒൻപതിനാണ് റിലീസ് ചെയ്യുക. റിലീസ് ഡേറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ, ഈ ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ അടുത്തിടെ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങളെ കുറിച്ചും സംസാരിച്ചു. അടുത്തിടെ തീയേറ്റർ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങളായ മോൺസ്റ്റർ, ആറാട്ട്, മരക്കാർ എന്നിവ മികച്ച അഭിപ്രായം നേടിയെടുത്തില്ല. എന്നാൽ അതേ സമയം ഒടിടി റിലീസായി എത്തിയ ദൃശ്യം 2 ബ്രോ ഡാഡി, ട്വൽത് മാൻ എന്നിവ മികച്ച പ്രേക്ഷക പ്രതികരണം നേടി, ഒട്ടേറെ കാഴ്ചക്കാരെ നേടിയ ചിത്രങ്ങളുമാണ്. അദ്ദേഹത്തിന്റെ അടുത്തിടെ വന്ന തീയേറ്റർ റിലീസുകൾക്കു മികച്ച പ്രതികരണം ലഭിക്കാത്തതിനെ കുറിച്ചാണ് ഭദ്രൻ വിശദീകരിച്ചത്. മോഹന്‍ലാല്‍ എന്ന നടന്റേതല്ല കുഴപ്പം എന്നും മോഹൻലാലിന്റെ കൂടെ കൂടുന്ന കഥകളുടെ കുഴപ്പമാണെന്നും ഭദ്രൻ പറയുന്നു.
മോഹൻലാലിന്റെ പ്രതിഭ നൈസര്‍ഗ്ഗികമായി ജനിച്ചപ്പോള്‍ തന്നെ കിട്ടിയതാണ് എന്നും, അദ്ദേഹം നല്ല സിനിമകളിലൂടെ തിരിച്ചുവരുമെന്നും ഭദ്രൻ വിശദീകരിക്കുന്നു. ഉള്ളടക്കമുള്ള കഥകള്‍ കിട്ടാത്തതാണ് മോഹൻലാല്‍ സിനിമകളുടെ പ്രശ്‍നമെന്നും, നല്ല കണ്ടന്റ് ഉള്ള കഥകള്‍ കടന്നു ചെന്നാല്‍ മോഹൻലാല്‍ തീര്‍ച്ചയായും പഴയ മോഹൻലാല്‍ തന്നെയാകുമെന്നും ഭദ്രൻ പറയുന്നു. എന്ത് വേഷം കൊടുത്താലും കഥ പറഞ്ഞുകൊടുക്കുമ്പോള്‍ തന്നെ ഒരു കെമിസ്ട്രി പുള്ളി പോലും അറിയാതെ ഉണ്ടാകുന്നതാണ് മോഹൻലാലിന്റെ പ്രത്യേകത എന്നും ആ കെമിസ്‍ട്രിക്ക് അനുസരിച്ച് ബിഹേവ് ചെയ്യുകയാണ് മോഹൻലാൽ എന്നും ഭദ്രൻ പറഞ്ഞു. ആ മോഹൻലാൽ ഇപ്പോഴുമുണ്ടെന്നും, അത് അദ്ദേഹത്തിന്റെ പ്രകടനത്തിൽ നമ്മുക്ക് കാണാൻ സാധിക്കുമെന്നും ഭദ്രൻ കൂട്ടിച്ചേർത്തു. പക്ഷെ കുറെ ശബ്‍ദങ്ങളും ബഹളവും സ്റ്റണ്ടും ഒന്നും കാണിക്കുന്നതല്ല സിനിമ എന്ന തിരിച്ചറിവോടെ അദ്ദേഹത്തിലേക്കു മികച്ച കഥകൾ ചെന്നാൽ മോഹൻലാൽ എന്ന മഹാനടനെ ഏറ്റവും മനോഹരമായി നമ്മുക്ക് കാണാൻ സാധിക്കുമെന്നും ഭദ്രൻ സൂചിപ്പിച്ചു.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.