മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടിയോളം രൂപ മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രം ഈ വർഷം മാർച്ചിൽ റിലീസ് പ്രഖ്യാപിച്ചിരുന്നത് ആണെങ്കിലും കോവിഡ് 19 പടർന്നതിനെ തുടർന്ന് റീലീസ് മാറ്റുകയായിരുന്നു. ഇനി അടുത്ത വർഷം മാത്രമേ മരക്കാർ റീലീസ് ചെയ്യുകയുള്ളൂ. മോഹൻലാലിനൊപ്പം വലിയ താരനിരയണിനിരന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സുരേഷ് കൃഷ്ണയും ഒരു നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ചതിനെ കുറിച്ചു മനസ്സു തുറക്കുകയാണ് സുരേഷ് കൃഷ്ണ.
മോഹൻലാലിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുള്ള സുരേഷ് കൃഷ്ണ പറയുന്നത് മരക്കാറിൽ അഭിനയിച്ചപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം പ്രണവ് മോഹൻലാലിനൊപ്പം തനിക്ക് അഭിനയിക്കാൻ സാധിച്ചു എന്നതാണെന്നാണ്. മാസ്റ്റർ ഡയറക്ടർ ആയ പ്രിയദർശനൊപ്പം ആദ്യമായി ജോലി ചെയ്തതിന്റെ സന്തോഷവും സുരേഷ് കൃഷ്ണ മറച്ചു വെക്കുന്നില്ല. ഇവർക്കൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, ബാബുരാജ്, സുഹാസിനി, ഹരീഷ് പേരാടി, ഗണേഷ് കുമാർ, സന്തോഷ് കീഴാറ്റൂർ, മാമുക്കോയ, ഇന്നസെന്റ്, മണിക്കുട്ടൻ, നന്ദു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.