മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് സൂപ്പർ ഹിറ്റ് വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. രണ്ട് ദിവസം കൊണ്ട് ഏകദേശം 12 കോടിയോളം ആഗോള ഗ്രോസ് നേടിയ ഈ ചിത്രം നാലാം ദിവസമായ ഞായറാഴ്ച്ചയോടെ ആഗോള ഗ്രോസ് ആയി 20 കോടി പിന്നിടുമെന്നാണ് സൂചന. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം കേരളാ പോലീസിന്റെ ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ കഥ പറയുന്ന ഈ മെഗാ ഹിറ്റ് ചിത്രം കാണാൻ കേരളാ പൊലീസിലെ കണ്ണൂർ സ്‌ക്വാഡ് നേരിട്ടെത്തുകയാണ്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക്, എറണാകുളം ഇടപ്പള്ളിയിലുള്ള വനിതാ – വിനീത തീയേറ്ററിലാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ ഈ ചിത്രം കാണാനെത്തുന്നത്. ഇവർക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും എസ് പി ശ്രീജിത്തും അവിടെയുണ്ടാകും.
സംവിധായകൻ റോബി വർഗീസ് രാജ്, നടനും രചയിതാവുമായ റോണി ഡേവിഡ് രാജ്, അഭിനേതാക്കളായ ശബരീഷ് വർമ്മ, ദീപക് പറമ്പോൾ, ധ്രുവൻ, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് യഥാർത്ഥ കണ്ണൂർ സ്‌ക്വാഡിനൊപ്പം ഇന്ന് കൊച്ചിയിലെ തീയേറ്ററിൽ ഉണ്ടാവുക. റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെയാണ്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. മുഹമ്മദ് റാഹിൽ കാമറ ചലിപ്പിച്ച കണ്ണൂർ സ്‌ക്വാഡ് എഡിറ്റ് ചെയ്തത് പ്രവീൺ പ്രഭാകറും ഇതിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.