സിനിമ പ്രേമികൾ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് ജിനു അബ്രഹാമാണ്. സുരേഷ് ഗോപിയെ നായകനാക്കി കടുവ എന്ന ചിത്രവും അടുത്തിടെ അന്നൗൻസ് ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളും നിയപരമായി മുന്നോട്ട് പോയപ്പോൾ സുരേഷ് ഗോപി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. പൃഥ്വിരാജ് ചിത്രമായ കടുവ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്ന് അറിയിച്ചുകൊണ്ട് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചൻ രംഗത്ത് എത്തിയിരിക്കുകയാണ്.
സുരേഷ് ഗോപി ചിത്രവും പൃഥ്വിരാജ് ചിത്രവും തന്റെ ജീവിതകഥയാണെന് അറിയാൻ സാധിച്ചുവെന്നും രണ്ട് സിനിമകളുടെ തിരക്കഥാ തനിക്ക് കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ കേസ് കൊടുത്തിരുന്നു എന്ന് യഥാർത്ഥ കുറുവച്ചൻ വ്യക്തമാക്കി. പൃഥ്വിരാജിന്റെ കടുവ വായിക്കുവാൻ ഇടയായിയെന്നും അതിൽ തന്റെ ജീവിത കഥാസന്ദര്ഭങ്ങളെ വികലമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടന്ന് കുറുവച്ചൻ പറയുകയുണ്ടായി. തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സുപ്രീം കോടതിയിൽ വരെ രേഖമൂലം വെളിവാക്കപ്പെട്ടതാണെന് അദ്ദേഹം വ്യക്തമാക്കി. തന്റെ സമ്മതമില്ലാതെ തന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന കഥയുമായി അവർ മുന്നോട്ട് പോവുകയാണെങ്കിൽ തീയറ്ററിൽ എത്തിക്കുവാൻ താൻ സമ്മതിക്കില്ല എന്ന് കുറുവച്ചൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. മൂന്നാമതൊരു കടുവാക്കുന്നേൽ കുറുവച്ചൻ അണിയറയിൽ ഒരുങ്ങുന്ന കാര്യം യഥാർത്ഥ കുറുവച്ചൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഗ്യാങ്സ് ഓഫ് കിനോ എന്ന യൂ ട്യൂബ് ചാനൽ തന്റെ ജീവചരിത്രം 8 എപ്പിസോഡുകളായി ചിത്രീകരിക്കുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വെബ് സീരിസ് പോലെ ഒരുക്കുന്ന ചിത്രത്തിന്റെ പേരും കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് തന്നെയാണ്.
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
This website uses cookies.