[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞെട്ടാൻ ഒരുങ്ങിക്കോളൂ മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന്..

മലയാള സിനിമയെ ഞെട്ടിക്കാൻ പോന്ന ഒരു ചിത്രത്തിൻറെ പ്രഖ്യാപനമാണ് ഇന്ന് എത്തുന്നത്. ഇന്ന് വൈകിട്ട് നാലരയോടെ കൂടി ചിത്രത്തിന് പറ്റിയുള്ള വിവരങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കും എന്നാണ് അറിയുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമായ കാസനോവയുടെ നിർമ്മാതാവുമായ സി. ജെ. റോയ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വിവരം പങ്കുവെച്ചത്. മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ചിത്രത്തിനായി കാത്തിരിക്കൂ എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചിരിക്കുന്നത്. ആ ചിത്രം ഏതാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ഇപ്പോൾ.

സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിൽ മുൻപേ പറഞ്ഞുകേട്ടിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ തന്നെയാണ് ചർച്ചകളിൽ മുൻപിൽ. മോഹൻലാൽ പ്രിയദർശൻ ചിത്രമായ കുഞ്ഞാലി മരക്കാർ ഉടനുണ്ടാകുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ അതിനുശേഷം അണിയറ പ്രവർത്തകരിൽ നിന്നും മറ്റ് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വലിയ പ്രഖ്യാപനം എത്തുന്നു എന്നറിയുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. മമ്മൂട്ടിയുടേതായി മുൻപ് പറഞ്ഞുകേട്ടിരുന്ന കർണൻ, കുഞ്ഞാലി മരക്കാർ തുടങ്ങിയ ചിത്രങ്ങളും ആരാധകർ പ്രതീക്ഷിക്കുന്നു. എന്തുതന്നെയായാലും മലയാളസിനിമയുടെ വലിയ വസന്തകാലമാണ് വരാനിരിക്കുന്നത് എന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. മലയാള സിനിമയെ മറ്റൊരു തലത്തിൽ ഉയർത്താൻ പോന്ന ചിത്രങ്ങളായ ഒടിയൻ, മാമാങ്കം, കാളിയൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ബിഗ്ബജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി വരികയാണ്. മലയാളത്തിന്റെ ഭാവി മാറ്റിമറിക്കാൻ സാധ്യതയുള്ള ചിത്രത്തിനായി കാത്തിരിക്കാം.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.