മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാൾട്ടയർ വീരയ്യ. സംവിധായകൻ ബോബി കൊല്ലി ഒരുക്കുന്ന ഈ ചിത്രം വരുന്ന ജനുവരിയിൽ സംക്രാന്തി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്ന തെലുങ്കു സൂപ്പർസ്റ്റാർ രവി തേജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവയും റിലീസ് ചെയ്തിരിക്കുകയാണ്. ചിരഞ്ജീവി നായകനാകുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ 154-മത് ചിത്രമായി എത്തുന്ന ഇതിൽ കിടിലൻ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഒരു ലോക്കൽ മാസ്സ് മസാല ചിത്രമാകും എന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നമ്മുക്ക് സമ്മാനിച്ചത്. അത് കൂടാതെ ഇതിലെ ബോസ് പാർട്ടി ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു.
റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദ് രചിക്കുകയും ആലപിക്കുകയും ചെയ്ത ഈ ഗാനത്തിന് സംഗീതം പകർന്നതും അദ്ദേഹമായിരുന്നു. ആക്ഷനും കോമെഡിക്കും പ്രാധാന്യം നല്കിയൊരുക്കിയ ഈ ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നത്. കാതറീൻ ട്രീസയും അഭിനയിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ആർതർ എ വിൽസൺ, എഡിറ്റ് ചെയ്തിരിക്കുന്നത് നിരഞ്ജൻ ദേവരമനേ എന്നിവരാണ്. കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചത് സംവിധായകൻ ബോബി കൊല്ലി തന്നെയാണ്. ജി കെ മോഹനാണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ്. ജനുവരി പതിമൂന്നിന് വാൾട്ടയർ വീരയ്യ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ…
2022 ൽ മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ ചിത്രമാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന…
This website uses cookies.