ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകൻ രചന നിർവഹിച്ച പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മദനോത്സവം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് രതീഷിന്‍റെ സിനിമകളില്‍ ചീഫ് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് ഗോപിനാഥ് ആണ്. ഇ സന്തോഷ് കുമാറിന്‍റെ ചെറുകഥയെ ആസ്‍പദമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ രചിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. ആൻഡ്രോയിഡ് കുഞ്ഞപ്പന് ശേഷം രതീഷും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ബാബു ആന്റണിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് മാധവൻ, സുധി കോപ്പ, ഭാമ അരുൺ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രസകരമായ ഒരു ഗാനത്തിന്റെ ടീസറിലൂടെയാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. കാസർകോട്, കൂർഗ്, മടിക്കേരി എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന മദനോത്സവത്തിനു ക്യാമറ ചലിപ്പിക്കുന്നത് ഷെഹ്നാദ് ജലാൽ ആണ്. എഡിറ്റിംഗ് വിവേക് ഹർഷനും, സംഗീതം ക്രിസ്റ്റോ സേവ്യറും നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 3.25, കനകം കാമിനി കലഹം, ന്നാ തൻ കേസ് കൊട് എന്നീ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണ പൊതുവാൾ ആദ്യമായാണ് മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ രചിക്കുന്നത്. ഏതായാലും ഇതിന്റെ പ്രഖ്യാപന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
https://www.facebook.com/surajofficialpage/videos/1123985374899321
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.